കരുണാമയാ
ജീസസ്സ് മൈ ജീസസ്സ്
Karunaamaya (Jesus My Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകെ.ജി.പീറ്റർ
ഗാനരചനഫാദർ ജയിംസ് കളപ്പുര ,ബ്രദർ ആനിൽ ,ബേബി ,ഷമീസ് ,ജോൺ അറക്കൽ ,ലിജോ ,സജി ,ജോൺസൺ
ഗായകര്‍ശരത്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2012 06:04:53.

ആ..ആ..ആ..
കരുണാമയാ നന്ദി നന്ദിയെന്നേ
കരം കൂപ്പിയടിയനു പറയാനുള്ളൂ (2)
കനിവാർന്നു നീ വാരിക്കോരി തരുന്നതാം
അളവുറ്റ നന്മകൾക്കൊക്കെയും നന്ദി (2)
(കരുണാമയാ നന്ദി…)

ഇന്നെന്റെ ജീവിതവീണയിലെ
ഈണങ്ങളൊക്കെയും നിന്റെ ദാനം (2)
ആരോഹണത്തിലും അവരോഹണത്തിലും
അവലംബമായതും നിന്റെ കൈകൾ (2)
(കരുണാമയാ നന്ദി…)

ഇന്നെന്റെ ഭോജനശാലയിലെ
അന്നപാനീയങ്ങൾ നിന്റെ ദാനം (2)
അതിജീവനത്തിന്റെ പകലറുതിയിൽ
അഭയകൂടാരം നിന്റെ ദാനം
(കരുണാമയാ നന്ദി…)

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts