നവീന ഭാരതം
നിത്യ വസന്തം
Naveena Bhaaratham (Nithya Vasantham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,പി മാധുരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:35.

നവീനഭാരതശില്പികളേ
നാടിൻ ഭാസുരനായകരേ
സ്വന്തം മണ്ണിൽ ചുടുവീർപ്പുകളാൽ
സ്വർഗ്ഗം പണിയൂ.. പുതിയൊരു സ്വർഗ്ഗം പണിയൂ...
(നവീനഭാരതശില്പികളേ... )

വാത്മീകത്തിൽ പിറന്ന കാവ്യം
വളർത്തി പണ്ടൊരു സംസ്കാരം..
നിരുപമ ധർമ്മഫലങ്ങൾ വിളയും
നിതാന്ത സുന്ദരകേദാരം..
ശാശ്വത സമൃദ്ധരാഷ്ട്രം തീർക്കാൻ
ശപഥമെടുക്കൂ നിങ്ങൾ..
നാമൊന്നേ.. നമുക്കൊന്നേ..
നാമൊന്നേ.. നമുക്കൊന്നേ...
(നവീനഭാരതശില്പികളേ... )

തപോധനന്മാർ കൊളുത്തി വച്ചു
തമസ്സ് നീക്കും മണിദീപം..
നിരതമനോഹര കിരണാവലിയാൽ
നിർവൃതി പകരും സുരദീപം..
പ്രബുദ്ധ നവയുഗ ദമ്പതിമാരേ
പ്രതിജ്ഞ ഒന്നു പുതുക്കൂ..
നാമൊന്നേ.. നമുക്കൊന്നേ..
നാമൊന്നേ.. നമുക്കൊന്നേ...
(നവീനഭാരതശില്പികളേ... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts