ശാന്തി ഗീതം
നിത്യ വസന്തം
Shaanthi Geetham (Nithya Vasantham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:34.

ശാന്തിഗീതം പാടാനുണരൂ
ശാരികേ തുഞ്ചന്റെ പ്രിയഗായികേ.. പ്രിയഗായികേ...
(ശാന്തിഗീതം... )

മോഹാന്ധകാരം തിര തല്ലുന്നു
മാനവഹൃദയങ്ങളിൽ.. (മോഹാന്ധകാരം.. )
മധുമൊഴിയാളേ നീ വരൂ വീണ്ടും
മാമലനാട്ടിൻ പൂവനിയിൽ..
പാടുക നീയീ കളഗീതം
പരിമിത സന്താന സന്ദേശം..
പരിമിത സന്താന സന്ദേശം...
(ശാന്തിഗീതം... )

മതിലുകൾ വീണ്ടും സ്വയമുയരുന്നു
മാനസനിലയങ്ങളിൽ.. (മതിലുകൾ.. )
കുഞ്ഞിച്ചിറകും വീശി വരൂ നീ
കുന്നലനാട്ടിൻ പൂങ്കാവിൽ
പാടുക നീയീ നവഗീതം
പരിമിത സന്താന സൌഭാഗ്യം..
പരിമിത സന്താന സൌഭാഗ്യം...
(ശാന്തിഗീതം... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts