സൂര്യകാന്തീ സൂര്യകാന്തീ
ശാന്ത പ്രസാദം
Sooryakaanthi (Santha Prasadam)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംജോബ്‌ ,ജോര്‍ജ്ജ്
ഗാനരചനതരം തിരിക്കാത്തത്
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:33.
സൂര്യകാന്തി പുഷ്പമെന്നും
സൂര്യനെ നോക്കുന്നപോലെ
ഞാനുമെന്റെ നാഥനെത്താന്‍
നോക്കിവാഴുന്നു
നോക്കിവാഴുന്നു
(സൂര്യകാന്തി )

സാധുവായ മര്‍ത്ത്യരില്‍ ഞാന്‍
നിന്റെ രൂപം കണ്ടിടുന്നു (സാധു )
സേവനം ഞാന്‍ അവനു ചെയ്‌താല്‍
പ്രീതനാകും നീ (സേവനം )
പ്രീതനാകും നീ
(സൂര്യകാന്തി )

കരുണയോടെ അവനെ നോക്കും
നയനമെത്ര ശോഭനം (കരുണ )
അവനു താങ്ങും തണലുമായ
കൈകളെത്ര പാവനം (അവനു )
എത്ര പാവനം
(സൂര്യകാന്തി )

ലളിതമായ ജീവിതം ഞാന്‍
നിന്നിലല്ലോ കാണുന്നു (ലളിത )
മഹിതമായ സ്നേഹവും ഞാന്‍
കണ്ടിടും നിന്നില്‍ (മഹിത )
കണ്ടിടും നിന്നില്‍
(സൂര്യകാന്തി )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts