യൌസേഫ് പിതാവേ
സൺ ഓഫ് ഗോഡ്
Yausef Pithave (Son Of God)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2012 06:38:04.

യൗസേഫ് പിതാവേ പാലകനേ
അണയുന്നു നിൻ തിരുസവിധേ
തുണയാകണേ തണലേകണേ
നീതിമാനാകും പിതാവേ
(യൗസേഫ് പിതാവേ….)

ഘോരമായ പീഢകളിൽ ജീവനാശ ഭീതികളിൽ
യേശുനാഥനു കാവലായ് കൂടെ നിന്നവനേ
എന്റെ ജീവിത പാതകളിൽ കൂട്ടായ് നീ വരണേ
എന്റെ ജീവിതക്ലേശങ്ങളിൽ താങ്ങായ് നീ വരണേ
(യൗസേഫ് പിതാവേ….)

ക്ലേശമുണരും വീഥികളിൽ ത്യാഗജീവിത വേദികളിൽ
കന്യാമേരിയ്ക്കു കാവലായി കൂടെ നിന്നവനേ
എന്റെ ജീവിത പാതകളിൽ കൂട്ടായ് നീ വരണേ
എന്റെ ജീവിതക്ലേശങ്ങളിൽ താങ്ങായ് നീ വരണേ
(യൗസേഫ് പിതാവേ….)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts