ബലിയാകുവാൻ ബലിയേകുവാൻ
സൺ ഓഫ് ഗോഡ്
Baliyaakuvaan Baliyekuvaan (Son Of God)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2012 05:57:48.

ബലിയാകുവാൻ ബലിയേകുവാൻ
ബലിപീഠത്തിൽ ഒരു മെഴുതിരി പോൽ ഉരുകാൻ
വിളിക്കുന്നു ദൈവം വിളിക്കുന്നു ദൈവം
അഭിഷേകമേകുന്നു ദൈവം
നയിക്കുന്നു ദൈവം നയിക്കുന്നു ദൈവം
അനുഗ്രഹമേകുന്നു ദൈവം

സ്നേഹമാകാൻ സ്നേഹമേകാൻ
സ്നേഹത്തിൻ ബലിവേദിയിൽ (2)
ഗോതമ്പു മണി പോലെ ഒടിഞ്ഞൊന്നു ചേരാൻ
ജീവിതം ബലിയാക്കുവാൻ
വിളിക്കുന്നു ദൈവം വിളിക്കുന്നു ദൈവം
അഭിഷേകമേകുന്നു ദൈവം
നയിക്കുന്നു ദൈവം നയിക്കുന്നു ദൈവം
അനുഗ്രഹമേകുന്നു ദൈവം

ജീവനാകാൻ ജീവനേകാൻ
ജീവന്റെ അൾത്താരയിൽ (2)
മുന്തിരിച്ചാറായ് അലിഞ്ഞൊന്നു ചേരാൻ
ഈ ജന്മം ധന്യമാക്കാൻ
വിളിക്കുന്നു ദൈവം വിളിക്കുന്നു ദൈവം
അഭിഷേകമേകുന്നു ദൈവം
നയിക്കുന്നു ദൈവം നയിക്കുന്നു ദൈവം
അനുഗ്രഹമേകുന്നു ദൈവം
(ബലിയാകുവാൻ……)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts