പായമ്മൽ ശത്രുഘ്നാ
കാഞ്ചനസീത
Payammal Sathrughna (Kaanchana Seetha)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംശ്രീ ഹരി
ഗാനരചനസിജു തുറവുര്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 17 2022 06:57:05.
പായമ്മൽ ശത്രുഘ്നായെൻ പുഷ്‌പാഞ്‌ജലി
എന്നും പാവന സുദർശന പുഷ്പാഞ്ജലി

കർക്കിടകം പുണ്യം ദർശനമോ ധന്യം
കർണ്ണങ്ങൾ പൂജയായി മാറേണമേ
കാരുണ്യ രൂപാ കനകസ്വരൂപാ
കാലത്തിൻ ചലനം നീ ചക്രരൂപാ

പങ്കില മനസ്സോടെ സങ്കട വചസ്സോടെ
ചന്ദനം ചാർത്താനായി വന്നൂ ഞാൻ
പാലാഴി വാസാ ശ്രീരാമ ദാസാ
പാലിച്ചീടേണേ നീ ജഗദീശാ...

പൂയത്തിൽ കൊടിയേറ്റം ഉത്സവത്തിരുമുറ്റം
അഞ്ചുനാൾ ദേവാ നിൻ തിടമ്പേറ്റം
ദാശരഥേശാ നമടനിഭാശാ
ആകാശനിറമാർന്ന സൂര്യവംശാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts