ഇല്ലം നിറ വല്ലം നിറ
ഗ്രാമീണഗാനങ്ങൾ വാല്യം I
Illam Nira Vallam Nira (Grameena Gaanangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവിദ്യാധരൻ
ഗാനരചനമുല്ലനേഴി
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:36.


ഇല്ലം നിറ വല്ലം നിറ
വട്ടി നിറ തൊട്ടി നിറ
ചിങ്ങത്തിരുവോണത്തിനു
പൊന്‍ കതിരേ വാ ...
(ഇല്ലം നിറ X3)

നീല വയല്ത്തുമ്പില്‍ നിന്നും
കിങ്ങിണിയും പാട്ടും കിട്ടി
ആ ...(നീല )
മലനാടും മലരുകളും
ബലിപീഠം ഒരുക്കീടുന്നു (മലനാടും)
(ഇല്ലം നിറ)

സ്വര്‍ണ്ണലരിപ്പൂ വിരിഞ്ഞു
മണ്ണായൊരു ദേവന്‍ വന്നു
ആ ... (സ്വര്‍ണ്ണ )
കണ്ണീരും പുഞ്ചിരിയും
കണികാണാന്‍ നമ്മളുണര്‍ന്നു (കണ്ണീരും)
(ഇല്ലം നിറ)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts