കുഞ്ഞുങ്ങൾ നിങ്ങൾ പാടുന്നു
ആത്മീയം
Kunjungal Njangal Paadunnu (Aathmeeyam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനഫാദർ തദേവൂസ് അരവിന്ദത്ത്
ഗായകര്‍രാധിക തിലക് ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 18 2022 03:27:02.
കുഞ്ഞുങ്ങൾ ഞങ്ങൾ പാടുന്നു ഉണ്ണിക്കു മംഗളങ്ങൾ
കുഞ്ഞിക്കൈ മുത്തി നേരുന്നു ഉണ്ണിക്കു വന്ദനങ്ങൾ
മഞ്ഞു പെയ്യും മൺ കുടിലിൽ പുല്ലു മേഞ്ഞ മൺ കുടിലിൽ
സ്വർഗ്ഗ ശാന്തിയിൽ മുഴുകാൻ വന്നു ചേർന്നു നിന്നരികിൽ
താരങ്ങൾ കണ്ണു ചിമ്മുന്നു ഉണ്ണി മയങ്ങീടുമ്പോൾ
പൂന്തിങ്കൾ മങ്ങി മായുന്നു ഉണ്ണിക്കുറങ്ങീടുവാൻ

ചാഞ്ചി മിഴി തുറക്കു പോരു പുൽക്കൂട്ടിൽ നിന്നും...
പൂങ്കുരുന്നേ ഇനിയുണരു കളിക്കാൻ നിൻ കൂട്ടുവേണം..
കളി പാട്ടങ്ങൾ തന്നിടാനും
കളി പന്തൊന്നു തട്ടിടാനും
കളി മഞ്ചലിലൊന്നാടാനും
കിളി കൊഞ്ചലും കേട്ടിടാനും
അമ്മ അറിയാതെ വാ നീ പോനുണ്ണി...

പാരിലണഞ്ഞൊരു കുഞ്ഞാണേ ചേലെഴും താമര മൊട്ടാണേ
ആരും കൊതിക്കുന്ന മുത്താണേ മേരിതൻ ഓമന കുഞ്ഞാണേ

പൂങ്കുയിലേ പുതുമയെഴും പുലരി പാട്ടൊന്നു പാടൂ..
മാമ്പഴമേ മധുരവുമായ് താഴോട്ടോയൊന്നു വീഴൂ...
ഉണ്ണിക്കിന്നല്ലോ പൊൻ പിറന്നാൾ
മണ്ണു വിണ്ണാക്കും നൽ തിരുന്നാൾ
സ്വർണ്ണ കൊട്ടാരം കെട്ടാമിന്ന്
വർണ്ണ കുപ്പായം തുന്നാമിന്ന്
തെല്ലും മടിക്കാതെ വാ നീ കുഞ്ഞാവേ ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts