വാസന്ത ചന്ദ്രലേഖ
ചിത്രവസന്തം
Vaasantha Chandralekha (Chitravasantham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരഘുകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 03:53:26.
 

വാസന്തചന്ദ്രലേഖ മാനത്തു പൂത്ത രാവില്‍
വാതില്‍ക്കല്‍ നില്പൂ ഞാന്‍ പാട്ടുകാരാ
(വാസന്തചന്ദ്രലേഖ )
അരികേ വരുമോ നീ പ്രേമമുരളിയുമായി (2)
പതിയെ തഴുകൂ എന്‍ ലോല കാമനയേ
(വാസന്തചന്ദ്രലേഖ )

ദൂരെയേതോ നാട്ടുമാവില്‍ കോകിലങ്ങള്‍ പാടീടുമ്പോള്‍
പാരിജാത പൂക്കള്‍ ചൂടി ഞാനൊരുങ്ങുന്നു
(ദൂരെയേതോ )
തളിര്‍വെറ്റില നുള്ളി മെല്ലെ താമ്പാളം നിറച്ചു വച്ചു (2)
ചന്ദക്കാറ്റിന്‍ ചാരേ ഞാന്‍ വിശറി ചോദിച്ചു - പിന്നെ
അരയന്നത്തൂവലാലെ ശയ്യനം തീര്‍ത്തു
(വാസന്തചന്ദ്രലേഖ )

ഇന്ദ്രനീലക്കല്ലു ചാര്‍ത്തിയ കൃഷ്ണകാന്തിപ്പൂവിനെ പോല്‍
ചന്ദ്രകാന്തപ്പടിവില്‍ ഈ ഞാന്‍ കാത്തു നില്‍ക്കുന്നു
(ഇന്ദ്രനീലക്കല്ലു )
പനിനീരിന്‍ മഴ പൊഴിഞ്ഞു പത്മരാഗം പെയ്തലിഞ്ഞു (2)
നിന്‍ മണിവീണയായി തീര്‍ന്നീടാന്‍ മനസ്സു മോഹിച്ചു
ദൂരെ മഞ്ചലിന്റെ മധുരനാദം മനസ്സു കാതോര്‍ത്തു
(വാസന്തചന്ദ്രലേഖ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts