പതിനേഴ് വസന്തങ്ങൾ
ചിത്രവസന്തം
Pathinezhu Vasanthangal (Chitravasantham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരഘുകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍പി ജയചന്ദ്രൻ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 03:53:53.
 
പതിനേഴു് വസന്തങ്ങള്‍ നിനക്കായി തന്നതു്
പാടിയാല്‍ തീരാത്തൊരഴകു്
ആദ്യമായി കണ്ടൊരാ ശ്രാവണസന്ധ്യയില്‍
അകതാരിലേകി നീ സ്നേഹാമൃതു്
(പതിനേഴു് )

ഏതോ നിശാഗന്ധി പൂവിട്ട യാമത്തില്‍
എന്നെ തലോടിയ പൊന്‍കിനാവേ
(ഏതോ )
ജന്മജന്മാന്തര പുണ്യമാണു നീ
രാഗസൗഗന്ധികം ഏകിടുന്നു നീ
എന്‍ മനോരാജ്യത്തിന്‍ നാഥയാണു നീ
സ്വന്തമാണു നീ
(പതിനേഴു് )

ആമ്പല്‍ത്തടാകത്തില്‍ നീരാടിയെത്തിയ
ആരും കൊതിക്കുന്ന തേന്‍നിലാവേ
(ആമ്പല്‍ )
സ്വപ്നാടനങ്ങളില്‍ വന്നു ചേര്‍ന്നു നീ
എന്‍ അന്തരാത്മാവില്‍ പെയ്തലിഞ്ഞു നീ
എന്‍ ജീവതന്ത്രികള്‍ മീട്ടിടുന്നു നീ
മോഹമേകി നീ
(പതിനേഴു് )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts