വാസന്ത പഞ്ചമി നാളില്‍
വേരിയേഷൻസ് ഓഫ് ബാബുരാജ്
Vaasantha Panchami Naalil (Variations Of Baburaj)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ഫിലിപ്പ് വി ഫ്രാൻസിസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:26.

വാസന്തപഞ്ചമി നാളിൽ
വരുമെന്നൊരു കിനാവു കണ്ടു..
വരുമെന്നൊരു കിനാവ് കണ്ടു
കിളിവാതിലിൽ മിഴിയും നട്ടു
കാത്തിരുന്നു ഞാൻ..
വാസന്തപഞ്ചമി നാളിൽ...

വസന്തമോ വന്നു കഴിഞ്ഞു
പഞ്ചമിയും വന്നണഞ്ഞു.. (വസന്തമോ.. )
വന്നില്ലെൻ‍ കണ്ണിൻ‍ മുന്നിൽ
വരേണ്ടയാൾ‍ മാത്രം...

വാസന്തപഞ്ചമി നാളിൽ...

ഓരോരോ കാലടി ശബ്ദം
ചാരത്തെ വഴിയിൽ‍ കേൾക്കേ..
ചോരുമെൻ കണ്ണീരൊപ്പി
ഓടിച്ചെല്ലും ഞാൻ... (ഓരോരോ.. )

വാസന്തപഞ്ചമി നാളിൽ...

വന്നവൻ‍ മുട്ടി വിളിക്കേ
വാതിൽ‍പ്പൊളി തുറക്കുവാനായ്
വളയൊച്ചകൾ‍ കേൾ‍പ്പിക്കാതെ
ഒരുങ്ങി നിൽക്കും ഞാൻ‍...
ആ... (വന്നവൻ... )

ആരുമാരും വന്നതില്ല
ആരുമാരും അറിഞ്ഞതില്ല.. (ആരുമാരും.. )
ആത്മാവിൽ‍ സ്വപ്നവുമായി
കാത്തിരിപ്പൂ ഞാൻ‍...
(വാസന്തപഞ്ചമി... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts