നദികളില്‍ സുന്ദരി യമുനാ
വേരിയേഷൻസ് ഓഫ് ബാബുരാജ്
Nadikalil Sundari (Variations Of Baburaj)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ഫിലിപ്പ് വി ഫ്രാൻസിസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:23.

നദികളിൽ സുന്ദരി യമുനാ.. യമുനാ.. യമുനാ..
സഖികളിൽ‍ സുന്ദരി അനാർ‍ക്കലി.. അനാർ‍ക്കലി...
(നദികളിൽ‍... )

അരമനപ്പൊയ്ക തൻ‍ കടവിൽ
അമൃതമുന്തിരിക്കുടിലിൽ‍ (അരമനപ്പൊയ്ക.. )
ചഷകവുമായ്‌.. ചഷകവുമായ്‌..
ചഷകവുമായ് മധുചഷകവുമായ്‌
ഒമർഖയാമിന്റെ നാട്ടിലെ നർ‍ത്തകി
അരികിൽ അരികിൽ അരികിൽ വരൂ..
പ്രിയ സഖീ... പ്രിയ സഖീ...
(നദികളിൽ... )

ഇണയരയന്നങ്ങൾ‍ തഴുകിയുറങ്ങും
അനുരാഗയമുനയിലൂടെ.. (ഇണയരയന്നങ്ങൾ.. )
കവിതയുമായ്‌.. കവിതയുമായ്‌..
കവിതയുമായ് ചുണ്ടിൽ‍ മധുരവുമായ്‌
അറബിക്കഥയുടെ നാട്ടിലെ മോഹിനി
ഒരുങ്ങി ഒരുങ്ങി ഒരുങ്ങി‍ വരൂ...
പ്രിയ സഖീ... പ്രിയ സഖീ...
(നദികളിൽ... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts