തളിരിട്ട കിനാക്കള്‍
വേരിയേഷൻസ് ഓഫ് ബാബുരാജ്
Thaliritta Kinaakkal (Variations Of Baburaj)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ഫിലിപ്പ് വി ഫ്രാൻസിസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:23.

തളിരിട്ട കിനാക്കൾ‍ തൻ‍ താമരമാല വാങ്ങാൻ
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ..
തളിരിട്ട കിനാക്കൾ‍ തൻ‍ താമരമാല വാങ്ങാൻ
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ.. എന്റെ വിരുന്നുകാരൻ...

പൂ നുള്ളി പൂ നുള്ളി കൈവിരൽ കുഴഞ്ഞല്ലോ
പൂക്കാരീ മലരിനിയാർ‍ക്കു വേണ്ടി.. (പൂ നുള്ളി.. )
മധുരപ്രതീക്ഷ തൻ മണിദീപം കൊളുത്തിയാ
മാനസപൂജയിനി ആർ‍ക്കു വേണ്ടി...
(തളിരിട്ട... )

ഭാവനയമുന തൻ‌ തീരത്തു നീ തീർ‍ത്ത
കോവിലിൻ‍ നട തുറന്നതാർ‍ക്കു വേണ്ടി..
സങ്കല്പ മണിവീണാ സംഗീതം നീയിന്ന്
സാധകം ചെയ്‌തിടുന്നതാർ‍ക്കു വേണ്ടി...
(തളിരിട്ട... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts