കന്നത്ത്
പാൽക്കാവടി
Kunnathu (Paalkkaavadi)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംജി നിശികാന്ത്
ഗാനരചനജി നിശികാന്ത്
ഗായകര്‍രാജേഷ് രാമൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2012 04:30:21.

കുന്നത്തു വാഴുന്ന ശ്രീധർമ്മശാസ്താവേ
കുന്നൊക്കും താപങ്ങൾ തീർത്തിടേണേ
ഏഴാഴി പോലേറും വ്യാധികൾ നീക്കി നീ
ഏഴയാം ഞങ്ങളെ കാത്തിടേണേ സ്വാമീ
ഏഴര ശനിദോഷം നീക്കിടേണേ
(കുന്നത്തു…)

മോഹിനീനന്ദനാ നിന്മുന്നിലെത്തുമ്പോൾ
മോഹങ്ങളാകെയും മായ പോലേ
മേടത്തിലുത്രം നാൾ നീ കൊടിയേറുമ്പോൾ (2)
നീരാജനം കണ്ടു കൈതൊഴുന്നേൻ ദേവാ
നിൻ കാൽക്കൽ വീണമ്പേ കുമ്പിടുന്നേൻ
(കുന്നത്തു…)

അച്ചൻകോവിൽ നദി നിത്യവും പാടുന്നു
പള്ളിയുണർത്താൻ നിൻ സുപ്രഭാതം
ഈ ജന്മമെന്തിനു നിൻ പൊൽത്തിടമ്പൊന്നു
കാണാൻ കഴിഞ്ഞില്ലയെങ്കിൽ പിന്നെ എന്നും
കാത്തു രക്ഷിക്കുവാൻ ആരു വേറേ

സ്വാമിയേ ശരണമയ്യപ്പാ
തൃക്കുന്നത്തു ശ്രീ ധർമ്മശാസ്താവേ ശരണമയ്യപ്പാ
അന്നദാനപ്രഭുവേ ശരണമയ്യപ്പാ
ആശ്രിതവത്സലനേ ശരണമയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ
ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts