തിരുവയ്യാർ
പാൽക്കാവടി
Thiruvayyaar (Paalkkaavadi)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംജി നിശികാന്ത്
ഗാനരചനജി നിശികാന്ത്
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2012 03:35:33.

തിരുവൈയ്യാർക്കോവിൽ വാഴും ദേവകുമാരകനേ
തിരുച്ചന്തൂർ കടലോരത്തിൽ തിരുവിളയാടുവോനേ
വിവിധരൂപ പാരാവാരം മനസിലേക സാരാകാരം
ശൈവമയം ശക്തിമയം ചെറിയനാട്ടു സുബ്രഹ്മണ്യസ്വാമി
(തിരുവൈയ്യാർ…)

ആദിയും അന്തവും കണ്ടറിവോനേ
ആദിപരാശക്തിതൻ മകനേ
രാവിൽ ചന്ദ്രികപോലേ നിൻ
കാരുണ്യമെന്നിൽ നിറയേണം
പാപ തിമിരം മൂടും മിഴികളിൽ
നിറകതിരാകേണം എന്നും
നിറകതിരാകേണം
(തിരുവൈയ്യാർ…)

മോഹിതമായാ മന്ദാകിനിയിൽ
രാപകലില്ലാതലയുമ്പോൾ
മുന്നിൽ പുഞ്ചിരിയോടെ നിൻ
മോഹനരൂപം കാണേണം
ഇഹപരശാപം തീരാൻ മുരുകാ
വരസുധയൊഴുകേണം
ദിവ്യ വരസുധയൊഴുകേണം
(തിരുവൈയ്യാർ…)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts