അടി തൊട്ട്
പാൽക്കാവടി
Adi Thottu (Paalkkaavadi)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംജി നിശികാന്ത്
ഗാനരചനജി നിശികാന്ത്
ഗായകര്‍രാജേഷ് രാമൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2012 04:27:17.

അടി തൊട്ടു മുടിയോളം
ഉടൽ കണ്ടു കൈ തൊഴാൻ
അടിയനു വേണ്ടി നീ നട തുറക്കൂ
നടരാജപ്പെരുമാളിൻ തിരുമകനേ
ഞാൻ നിൻ പടിയിലിതാ കാത്തു നിൽ‌പ്പൂ
നിൻ പടിയിലിതാ കാത്തു നിൽ‌പ്പൂ

ഹൃദയ കുങ്കുമം കൊണ്ടു കുറിയണിഞ്ഞും
ചുടുകണ്ണീരു വീണടിമുടി നനഞ്ഞും
ഭജനമിരിപ്പു ഞാൻ നിൻ സന്നിധിയിൽ
സ്കന്ദാ സവിധം അണയില്ലേ
താരക ബ്രഹ്മസാരമതേ വേദ വേദാന്ത സാഗരമേ
ഉലകളന്നോരു വൈഭവമേ
ഉമയുടോമനത്തിരുമകനേ
അറിവിന്നുറവേ അഴകിന്നൊളിയേ
ശരണം ശരണം തിരുപദകമലം
(അടി തൊട്ടു മുടിയോളം ..)

ബന്ധങ്ങളടരാടി അകലുമ്പോൾ
ജന്മം എന്തിനെന്നോർത്തുള്ളം പിടയുമ്പോൾ
ഭിക്ഷയിരപ്പൂ ഞാൻ കരുണയ്ക്കായ് മുന്നിൽ
ചെറുനാടമരും നീ തരുമോ
ജ്ഞാനക്കനിയായ ഗുരുവരനേ
ജീവരാശിക്കൊരുറവിടമേ
കരളിൽ വിളയാടുമാണ്ടവനേ
കദനമാറ്റുന്ന വേലവനേ
ശരണം ശരണം തിരുവരചരിതം
(അടി തൊട്ടു മുടിയോളം ..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts