പാൽക്കാവടി
പാൽക്കാവടി
Paalkkaavadi (Paalkkaavadi)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംജി നിശികാന്ത്
ഗാനരചനജി നിശികാന്ത്
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2012 04:30:48.
 
ഉള്ളിൽ നിനച്ചാൽ വരുമുടനരികിൽ
അഴകൻ പയ്യനേ അയ്യനേയെൻ
തന്തയും നീ തായതും നീ
കനിവതുവഴിയും തോഴനും തേവനും നീ
എല്ലാം കാണും തിരുമനമലിവായ്
കാത്തിന്നു മാപ്പാക്കണം
ഞാൻ ഞാനെന്നു നിനച്ചു
പാപമടിയൻ ചെയ്തതും ചെയ്‌വതും നീ

പാൽക്കാവടി പനിനീർ പീലിക്കാവടി
ബാലമുരുകന്റെ തൈപ്പൂയക്കാവടി
ആണ്ടവനായാളുമെന്റെ ആരോമലുണ്ണിയ്ക്കു
ആണ്ടു തോറുമാടിയെത്തും അന്നക്കാവടി
ഇതു അടിയനെടുത്താടും കന്നിക്കാവടി
(പാൽക്കാവടി…)

നാൽപ്പത്തിയൊന്നുനാൾ നൊയമ്പു നോറ്റു സ്വാമിമാർ
തൃപ്പാദപദ്മങ്ങളിൽ അർപ്പിച്ചീടും കാവടി
ആറുമുഖൻ കളിയാടും പൂമുറ്റത്തെൻ
ആത്മാവറിഞ്ഞാടും പുണ്യക്കാവടി
ഇതു് ആനന്ദം തിരതല്ലും വർണ്ണക്കാവടി
(പാൽക്കാവടി…)

പോരാടി വെന്നോരു താരകാരിയാം ഗുഹൻ
പേരോടു വാഴും ചെറുനാടാടും പൊൻകാവടി
ആയിരങ്ങൾ ആ തിരുദർശനം തേടി
അലയാഴി പോലേറും ഭക്തിക്കാവടി
ഇതു് തീരാത്ത ദുഃഖത്തിൻ മുക്തിക്കാവടി
(പാൽക്കാവടി…)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts