രക്തത്താലെഴുതിയ
മദർ ഓഫ് ജീസസ്സ്
Rakthathalezhuhiya (Mother Of Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍കെസ്റ്റര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:42:23.

രക്തത്താലെഴുതിയ വിൽപത്രത്തിൽ
എന്റെ കർത്താവു കുറിച്ചു വെച്ചു
എന്നും നിനക്കായ് നൽകുന്നു ഞാനെന്റെ
ഈ സ്നേഹസമ്മാനം (രക്തത്താലെഴുതിയ…)
എന്റെയമ്മ ഇനി നിന്റെയമ്മ
ഇതാ ഇതാ നിന്റെയമ്മ (2)

ദുഷ്ടാരൂപികൾ എന്റെയീ അമ്മയെ
ശത്രുതയോടെ എതിർത്തീടുമ്പോൾ
ആരോപണങ്ങളാൽ എന്റെ നല്ലമ്മ തൻ
നാമത്തെ തള്ളി പറഞ്ഞീടുമ്പോൾ
അമ്മ തൻ കൂടെ നീ നിന്നീടണം
അമ്മ തൻ മഹത്വം വർണ്ണിക്കണം
ദൈവത്തിൻ അമ്മയാം മറിയത്തിൻ നാമം
അഭിമാനത്തോടെ പ്രഘോഷിക്കണം
എന്റെയമ്മ ഇനി നിന്റെയമ്മ
ഇതാ ഇതാ നിന്റെയമ്മ (2)

തിരുസഭാ രാജ്ഞിയായ് എന്റെയീ അമ്മ
നിൻ കൈകൾ പിടിച്ചു നടത്തീടുമ്പോൾ
തിരു ഉത്തരീയമാം കാപ്പയിൽ നിന്നെ പൊതിഞ്ഞു
തൻ ജപമാല ചൊല്ലിക്കുമ്പോൾ
ഭക്തിയോടമ്മയെ നീ കേൾക്കണം
അനുസരിച്ചീടുന്ന കുഞ്ഞാകണം
അമ്മ തൻ അപദാനം ധ്യാനിച്ചു പാടണം
ലോകത്തിലെങ്ങും പ്രകീർത്തിക്കണം
എന്റെയമ്മ ഇനി നിന്റെയമ്മ
ഇതാ ഇതാ നിന്റെയമ്മ (2)
(രക്തത്താലെഴുതിയ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts