അമ്മേ അമ്മേ
മദർ ഓഫ് ജീസസ്സ്
Amme Amme (Mother Of Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍കെസ്റ്റര്‍ ,ഡയൻ പീറ്റർ ,നിഥിൻ പീറ്റർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:50:38.

അമ്മേ അമ്മേ അമ്മയ്ക്കരികെ കുഞ്ഞുങ്ങൾ ഞങ്ങൾ കൂടുന്നു
നന്മ നിറഞ്ഞവളേ മരിയേ മംഗളഗീതങ്ങൾ പാടുന്നു (2)

തുള്ളിക്കളിക്കുന്ന മാലാഖക്കുഞ്ഞുങ്ങളോടൊപ്പം ഞങ്ങളും ചേരുന്നു
ഉണ്ണിയീശോയുടെ കൈകൾ പിടിച്ചു കൊണ്ടാനന്ദ ഗീതങ്ങൾ പാടുന്നു (2)
(അമ്മേ അമ്മേ…)

കുഞ്ഞരിപ്പൂക്കൾ പെറുക്കിയെടുത്തു കൊണ്ടമ്മയ്ക്കു പൂമാല കോർക്കുന്നു
പുഞ്ചിരി തൂകിടും അമ്മയ്ക്കു ഞങ്ങളിന്നെല്ലാരും പൂമാല ചാർത്തുന്നു (2)
(അമ്മേ അമ്മേ…)

കുഞ്ഞിളം കൈകളിൽ കൊന്ത പിടിച്ചു കൊണ്ടെല്ലാരും ഇന്നണി ചേരുന്നു
സന്തോഷത്തോടങ്ങേ സന്നിധിയിൽ നിന്നു കൊന്ത ചൊല്ലീടുന്നു സാദരം
(അമ്മേ അമ്മേ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts