മാസം വൃശ്ചിക
ശങ്കരമുത്തപ്പൻ
Masam Vrischika (Sankara Muthappan)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംസഞ്ജീവ്‌ ലാല്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 04 2012 05:23:52.
 
മാസം വൃശ്ചികമാസം ഉത്സവകാലമാകുന്നു - മുത്തപ്പാ
ചെണ്ടചെങ്കിലതാളം കേട്ടു ഞാന്‍ ആടിപ്പാടുന്നു
മുത്തപ്പാ
(മാസം )
തൊറ്റങ്ങള്‍ പാടി ഊരെല്ലാം താണ്ടി ആറ്റുനോറ്റെത്തുന്നു മുത്തപ്പാ (2)
ശങ്കരമുത്തപ്പാ എന്നുടെ തമ്പുരാന്‍ മുത്തപ്പാ
അയ്യങ്കരയിലെ ബാലകനേ (4)

(മാസം )

ഊട്ടും വെള്ളാട്ടിനെത്തി പാട്ടിന്‍ പാലാഴി നീന്തി
കാട്ടൂ നീ വിശ്വരൂപം ശങ്കരമുത്തപ്പാ
(ഊട്ടും )
കാടുനായകന്‍ നായകനേ കാടിനു കണ്മണിയേ
നാടുവാഴുന്ന തമ്പ്രാനേ നന്മയുള്ളവനേ
(കാടുനായകന്‍ )
മത്സ്യകിരീടം ചൂടിയ നിന്നെ കണ്ടുവണങ്ങുന്നേന്‍
അഞ്ജനപ്പൂമേനി എന്നകമേറുവാന്‍ തന്തനം പാടുന്നേ
ശങ്കരമുത്തപ്പാ എന്നുടെ തമ്പുരാന്‍ മുത്തപ്പാ
അയ്യങ്കരയിലെ ബാലകനേ (4)

(മാസം )

ജന്മം കാണിക്കയേകി നാമം നൈവേദ്യമാക്കി
ഞാനും മീനൂട്ടിടുന്നേന്‍ ശങ്കരമുത്തപ്പാ
(ജന്മം )
നാലുവേദത്തിന്‍ നായകനേ മാമുനിപൂജിതനേ
വാഴുന്നോരുടെ പൊന്‍മകനേ എന്റെ ഈശ്വരനേ
(നാലുവേദത്തിന്‍ )
ശൈവമഹത്വം നേടിയ നിന്നില്‍ ചേര്‍ന്നു ലയിക്കേണേ
മുത്തപ്പമാഹാത്മ്യം എന്നുയിരകുവാന്‍ വെണ്ണീരും പൂശി ഞാനാടുന്നേ
ശങ്കരമുത്തപ്പാ എന്നുടെ തമ്പുരാന്‍ മുത്തപ്പാ
അയ്യങ്കരയിലെ ബാലകനേ (4)

(മാസം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts