മാമല വാഴുന്ന
പാലാഴി ഗംഗയും പമ്പ
Maamala Vaazhunna (Paalaazhi Gangayum Pampa)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംസുധീപ് പാലനാട്
ഗാനരചനറഷീദ് പാറക്കല്‍
ഗായകര്‍ശ്രീനാഥ് ശർമ്മൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2012 02:46:40.
 
മാമലവാഴുന്ന മഞ്ജുളരൂപനേ
മാമക വേദന കണ്ടില്ലേ
സങ്കടമേറേ ഉറങ്ങുന്ന നെഞ്ചില്‍
സാന്ത്വനമേകുവാന്‍ വന്നാട്ടേ - ചെറു
സാന്ത്വനദീപമായി വന്നാട്ടേ

ശരണം തവചരണം
ശരണം ഹരിഹരസുതന്‍ ശരണം
സ്വാമിയെ ശരണം ശരണം
ശശിവദനം ശരണം

(മാമല )

ക്ലേശമുള്ളൊരു വനവീഥികളില്‍
പാദമാകെ കുഴയും യാത്രകളില്‍
(ക്ലേശ )
കോരിച്ചൊരിയുന്ന മഞ്ഞും മഴയിലും
താങ്ങും തണലുമായി വന്നാട്ടെ
(കോരിച്ചൊരിയുന്ന )
ജീവശ്വാസമായെന്നില്‍ നിറഞ്ഞാട്ടെ

(ശരണം )

മാളികപ്പുറത്തുള്ളൊരമ്മയെ പോല്‍
എരുമേലിയില്‍ വാഴും വാവരെ പോല്‍
(മാളികപ്പുറ )
‌പമ്പക്കരികിലോ മാമലച്ചോട്ടിലോ
ഞങ്ങളും കൂടെ കഴിഞ്ഞോട്ടേ
(പമ്പക്കരികിലോ )
സ്വാമി പാദം പുണരുവാന്‍ നിന്നോട്ടെ

(ശരണം )
(മാമല )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts