മേഘങ്ങൾ മഴ നൽകി
പാലാഴി ഗംഗയും പമ്പ
Meghangal Mazha Nalki (Paalaazhi Gangayum Pampa)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംസുധീപ് പാലനാട്
ഗാനരചനറഷീദ് പാറക്കല്‍
ഗായകര്‍വിഷ്ണുദേവ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2012 02:42:50.
 

മേഘങ്ങള്‍ മഴ നല്‍കി
മാമലകള്‍ തുണയേകി
മകരമാസക്കുളിരുമായൊഴുകി പമ്പ
(മേഘങ്ങള്‍ )
നീളേ ഒഴുകി പമ്പ

സഹനമുണരും വ്രതവുമായി
ശരണമുണരും തീരമെല്ലാം
ശബരിവാസനു കുളിരു നല്‍കാനൊഴുകി പമ്പ
(സഹനമുണരും )
മണ്ഡലക്കാലങ്ങളായാല്‍
സ്വാമിമാരുടെ ദേഹമെല്ലാം
എരുതിരിതന്‍ നാളമാക്കി ഉണര്‍ത്തി പമ്പ

(മേഘങ്ങള്‍ )

പന്തളത്തു വളര്‍ന്ന കുഞ്ഞിന്‍
ചരിതമെഴുതിയ പുളിനമായി
പാരിനാകെ പ്രഭയുമായി ഒഴുകി പമ്പ
(പന്തളത്തു )
ദേവലോകമിറങ്ങിവന്നൊരു
ഗംഗപോലെ വിശുദ്ധയായി
ദേവിയായി അതിധന്യയായി ഒഴുകി പമ്പ
(ദേവലോക )

(മേഘങ്ങള്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts