സീനായി മാമലമേലെ
ിവൈൻ മേഴ്സി ഓഫ് ജീസസ്
Seenayi Mamalamele (Divine Mercy of Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍എലിസബത്ത് രാജു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2012 06:03:32.

സീനായ് മാമല മേലേ ദൈവം അരുളി തന്നുടെ കല്പനകൾ
തൻ പ്രിയജനമാം ഇസ്രായേലിനു നൽകി സ്നേഹ കല്പനകൾ (2)
ദൈവപിതാവേ നിൻ തിരുനാമം
ദൈവപിതാവേ നിൻ തിരുനാമം പൂജിതമാകേണം
നിൻ തിരുകല്പന ഞങ്ങൾക്കെന്നും നേർവഴിയാകേണം

ഫറവോയിൽ നിന്നടിമജനത്തെ മോചിപ്പിച്ചവനല്ലോ നീ
ജലവും മന്നയുമേകി നിത്യം പരിപാലിച്ചവനല്ലോ നീ (2)
നിൻ തിരു കല്പന നൽകിയെന്നും പാത തെളിച്ചവനല്ലോ നീ
വാഗ്ദാനം പോൽ കാനാൻ ദേശം മക്കൾക്കേകിയ ദൈവം നീ
ദൈവപിതാവേ നിൻ തിരുനാമം
ദൈവപിതാവേ നിൻ തിരുനാമം പൂജിതമാകേണം
നിൻ തിരുകല്പന ഞങ്ങൾക്കെന്നും നേർവഴിയാകേണം

പ്രവാചകന്മാർ വഴിയായെന്നും വീണ്ടും കല്പ നൽകി നീ
വഴി തെറ്റിപ്പോയവരെയെന്നും നേർവഴി കാട്ടി നയിച്ചു നീ
തൻ പ്രിയസുതനെ ബലിയായ് നൽകി രക്ഷ പകർന്നു കനിഞ്ഞവനേ
നിൻ പ്രിയമക്കൾ തവ തിരുനാമം വാഴ്ത്തിപ്പാടുന്നു
ദൈവപിതാവേ നിൻ തിരുനാമം
ദൈവപിതാവേ നിൻ തിരുനാമം പൂജിതമാകേണം
നിൻ തിരുകല്പന ഞങ്ങൾക്കെന്നും നേർവഴിയാകേണം
(സീനായി മാമല…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts