കർത്താവിൻ കൈകളിൽ
ിവൈൻ മേഴ്സി ഓഫ് ജീസസ്
Karthavin Kaikalil (Divine Mercy of Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനഗീത എരമല്ലൂർ
ഗായകര്‍മിഥില മൈക്കിൾ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2012 03:19:22.

കർത്താവിൻ കൈകളിൽ എന്നഭയം
തിരുവചനങ്ങളിൽ എൻ മാനസം (2)
യേശുവേ കൃപയായ് വന്നീടണേ
കദനമാം കൂരിരുൾ മാറ്റേണമേ (2)
(കർത്താവിൻ കൈകളിൽ…)

കരയും കണ്ണീർ തുടയ്ക്കും നിൻ കരം
തഴുകും തളരുമെൻ മാനസത്തെ (2)
തരുമോ നാഥാ എൻ ഹൃദയത്തിൽ
നിൻ തിരുനാമ ജപങ്ങളെന്നും (2)
(കർത്താവിൻ കൈകളിൽ…)

നീയെനിക്കേകുമോ തിരുദർശനം
എൻ ചിത്തമാനന്ദമാക്കേണമേ (2)
എന്നന്തരംഗത്തിൽ എന്നുമെന്നും
നിൻ ദിവ്യമാകും പ്രകാശമേകൂ (2)
(കർത്താവിൻ കൈകളിൽ…)

നീയരുളൂ നിത്യ ജീവനെന്നിൽ
നീ പകരൂ നിത്യസ്നേഹാമൃതം (2)
നീ വരും നേരം എന്റെയുള്ളം
ആനന്ദസ്നേഹത്തിൻ പൂങ്കാവനം (2)
(കർത്താവിൻ കൈകളിൽ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts