വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:21.
ആ ആ ആ ആ ആ ആ ആ ഉണ്ണി ഉണരൂ എന്‍ ഉണ്ണി ഉണരൂ കണ്മണി പൂക്കണി കാണാന്‍ ഉണരൂ കണ്മണി പൂക്കണി കാണാന്‍ ഉണരൂ കൊന്നപ്പൂവല്ല നിലവിളക്കല്ല പൊന്നല്ല പൊന്‍കണി വെള്ളരിയല്ല ശാന്തി മന്ദാരം പൂവിട്ടപോലെ ഗാന്ധിമുത്തച്ഛന്‍ പുഞ്ചിരിക്കുന്നു ഉണ്ണി ഉണരൂ എന്‍ ഉണ്ണി ഉണരൂ സത്യം സൌന്ദര്യം ശാന്തിയുമെല്ലാം ഒറ്റ ഞെട്ടില്‍ വിടര്‍ന്നതുപോലെ വിശ്വസ്നേഹത്തിന്‍ ചന്ദ്രിക പോലെ കത്തും വെയിലില്‍ പനീര്‍മഴ പോലെ ... വിശ്വസ്നേഹത്തിന്‍ ചന്ദ്രിക പോലെ കത്തും വെയിലില്‍ പനീര്‍മഴ പോലെ ... ശാന്തി മന്ദാരം പൂവിട്ടപോലെ ഗാന്ധിമുത്തച്ഛന്‍ പുഞ്ചിരിക്കുന്നു ഉണ്ണി ഉണരൂ എന്‍ ഉണ്ണി ഉണരൂ കര്‍മക്ഷേത്രത്തിന്‍ കൈവല്യം പോലെ ....... നന്മതന്‍ നറുമുത്തുകള്‍ പോലെ അമ്മ ഭാരതഭൂമിതന്‍ മാറില്‍ ചെമ്മേ ചാര്‍ത്തിയ കൌസ്തുഭം പോലെ അമ്മ ഭാരതഭൂമിതന്‍ മാറില്‍ ചെമ്മേ ചാര്‍ത്തിയ കൌസ്തുഭം പോലെ ശാന്തി മന്ദാരം പൂവിട്ടപോലെ ഗാന്ധിമുത്തച്ഛന്‍ പുഞ്ചിരിക്കുന്നു ഉണ്ണി ഉണരൂ എന്‍ ഉണ്ണി ഉണരൂ കണ്മണി പൂക്കണി കാണാന്‍ ഉണരൂ കണ്മണി പൂക്കണി കാണാന്‍ ഉണരൂ | |