പൂവേ വാ
ഓലപ്പീപ്പി
Poove Vaa (Olappeeppi)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംരവീന്ദ്രൻ
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2021 16:09:28.
പൂവേ വാ... നാലുമണി നേരമായ്..നേരമായ്
നീരാടാൻ ഈ കുളിരിലോണമായ്..ഓണമായ്
മലമേലുണർന്നു തേരിലേറി പോന്നു തമ്പുരാൻ
ഒരു കുടം പൊന്നു വിതറിടും മണ്ണിൽ ഒരു കളം തീർക്കുവാൻ...( പൂവേ വാ)

നിളമാറിൽ നീരാടിടും പുലർകാല മേഘങ്ങളും
നിറമാർന്നൊരീണങ്ങളിൽ മുളവേണുവൂതുന്നിതാ..
ചിരിതൂകി നിന്നീടുമീ സഖിമാരിലാരോ വൃഥാ..
ഇളമാവിലൂഞ്ഞാലിടാൻ കിളിയോടു ചൊല്ലുന്നിതാ..
തിരുവോണ നാളിൽ പൂക്കും കുടമുല്ലപ്പെണ്ണേ വരൂ
പൊട്ടും കുത്തി പുടവും ചുറ്റി ഇനി മലനാടിൻ നടയിൽ നിൽക്കാൻ (പൂവേ വാ)

ഒരു നല്ല നാളെ വരാൻ ഗതകാല പുണ്യം തരാം
മനസ്സിൻറെ ആഴങ്ങളിൽ ഒരുപാടു സ്നേഹം തരാം
മിഴിരണ്ടിലൂറുന്നൊരാ ഇരു തുള്ളി കണ്ണീരൊപ്പി
കുടചൂടി ആരോമലായ് വരുമെന്നു മാവേലിയും
തിരുനാളിലെത്തും നിന്നെ
വരവേൽക്കുവാനായീ
കാലം നീട്ടി താളം കൊട്ടി
മണിമലയാളം ഒരുങ്ങി നിൽപ്പൂ....(പൂവേ വാ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts