നന്മ നിറഞ്ഞ
സ്വർഗ്ഗീയ രാഗം
Nanma Niranja (Swargeeya ragam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംഗോഡ്വിൻ ഫിഗറിഡോ
ഗാനരചനജോസഫ് കൊച്ചുവീട്ടിൽ
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:20.


നന്മ നിറഞ്ഞ മാമരിയേ ...

നന്മ നിറഞ്ഞ മാമരിയേ
നിര്‍മ്മലയായ കന്യകേ
മംഗളദായിനി സ്വര്‍ഗ്ഗ രാജ്ഞി
കൈ കൂപ്പി വണങ്ങിടുന്നു
നിന്‍ നാമം വാഴ്ത്തിടുന്നു
(നന്മ )

ആവേ ആവേ ആവേ മറിയ ...
ആവേ ആവേ ആവേ മറിയ ...

സ്വര്‍ഗ്ഗീയ സൂനുവാം യേശുവിനു
ജന്മം നല്‍കിയ മഹിതേ (സ്വര്‍ഗ്ഗീയ )
ധന്യ മനോഹരീ മരിയേ
നല്‍വരങ്ങള്‍ ചൊരിയേണമേ ...ചൊരിയേണമേ
(നന്മ )

ആവേ ആവേ ആവേ മറിയ ...
ആവേ ആവേ ആവേ മറിയ ...

നിന്‍ തിരുസന്നിധേ അണഞ്ഞിടുന്നു
സാദരം പാടും നിന്‍ സ്തുതികള്‍ (നിന്‍ തിരു )
കൃപ തന്‍ നിറവാം അമ്മേ ...
കൃപ തന്‍ നിറവാം അമ്മേ
അനുഗ്രഹമരുളേണമേ ...അരുളേണമേ
(നന്മ )

ആവേ ആവേ ആവേ മറിയ ...
ആവേ ആവേ ആവേ മറിയ ...
ആവേ ആവേ ആവേ മറിയ ...
ആവേ ആവേ ആവേ മറിയ ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts