അരയന്നം
മലയാളം ബേസിക് ലൌ സോങ്ങ്
Arayannam (Malayalam Basic Love Song)
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:19.
അരയന്നം നടക്കും പോൽ‍ നടന്നവളെ
അരയന്നം നടക്കും പോൽ‍ നടന്നവളെ
വരുമോ നീ തിരികെയെന്നരികില്‍
കരിമിഴി കണ്ണുകളെ പിടപ്പിക്കല്ലേ
കരളിന്റെ കടിഞ്ഞാണ്‍ ഇളകിപ്പോകും
അരയന്നം നടക്കും പോൽ‍ നടന്നവളെ
വരുമോ നീ തിരികെയെന്നരികില്‍
കരിമിഴി കണ്ണുകളെ പിടപ്പിക്കല്ലേ
കരളിന്റെ കടിഞ്ഞാണ്‍ ഇളകിപ്പോകും
അരയന്നം നടക്കും പോൽ‍ നടന്നവളെ
വരുമോ നീ തിരികെയെന്നരികില്‍
കരിമിഴി കണ്ണുകളെ പിടപ്പിക്കല്ലേ
കരളിന്റെ കടിഞ്ഞാണ്‍ ഇളകിപ്പോകും

കൊച്ചുനാളില്‍ അച്ഛനമ്മ കളിച്ചിടുമ്പോള്‍
മണ്ണുവാരി കഞ്ഞിവച്ചു വിളമ്പിയില്ലേ
കൊച്ചുനാളില്‍ അച്ഛനമ്മ കളിച്ചിടുമ്പോള്‍
മണ്ണുവാരി കഞ്ഞിവച്ചു വിളമ്പിയില്ലേ
കോടിമുണ്ടും താലിയും ഞാന്‍ വാങ്ങി വന്നപ്പോള്‍
ഓടിയൊളിച്ചെന്തിനു നീ പിണങ്ങിടുന്നൂ പിണങ്ങിടുന്നൂ
അരയന്നം നടക്കും പോൽ‍ നടന്നവളെ
വരുമോ നീ തിരികെയെന്നരികില്‍
കരിമിഴി കണ്ണുകളെ പിടപ്പിക്കല്ലേ
കരളിന്റെ കടിഞ്ഞാണ്‍ ഇളകിപ്പോകും

മ്യൂസിയവും സിനിമയും കൊണ്ടുകാണിക്കാം
രണ്ടുനില ബസ്സിലേറ്റി പട്ടണം ചുറ്റാം
മ്യൂസിയവും സിനിമയും കൊണ്ടുകാണിക്കാം
രണ്ടുനില ബസ്സിലേറ്റി പട്ടണം ചുറ്റാം
പിച്ചിപ്പൂവും തിരിപ്പെനും തലയില്‍ ചൂടാന്‍
അച്ഛനാണെ വാങ്ങിത്തരാം അടുത്തുവരൂ അടുത്തുവരൂ
അരയന്നം നടക്കും പോൽ‍ നടന്നവളെ
വരുമോ നീ തിരികെയെന്നരികില്‍
കരിമിഴി കണ്ണുകളെ പിടപ്പിക്കല്ലേ
കരളിന്റെ കടിഞ്ഞാണ്‍ ഇളകിപ്പോകും


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts