മാനത്തൊരു വില്ല്
സ്വർഗ്ഗം നാണിക്കുന്നു
Maanathoru Villu (Swargam Naanikkunnu)
വിശദവിവരങ്ങള്‍
വര്‍ഷം ലഭ്യമല്ല
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍വി ദക്ഷിണാമൂർത്തി ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:18.

മാനത്തൊരു വില്ല് കുലച്ചു
മണ്ണിലേക്കൊരു കണ്ണും വച്ചു
മലരമ്പുകള്‍ ചൂടിയതെന്തിനു
മണി മണി പോലൊരു പെണ്ണ്..
മണി മണി പോലൊരു പെണ്ണ്...

താ തെയ്യാ തെയ്യാ.. ഹായ്
താ തെയ്യാ തെയ്യാ...
താ തെയ്യാ തെയ്യാ.. ഹായ്
താ തെയ്യാ തെയ്യാ...

ചന്ദ്രക്കല പൂത്ത പോലെ
ചന്ദനലത പൂത്ത പോലെ
എഴുന്നെള്ളുന്നു മാളിക മോളില്‍
ഏതൊരു രാജകുമാരി.. ഏതൊരു രാജകുമാരി...

ചന്ദ്രക്കല പൂത്തതല്ലാ
ചന്ദനലത പൂത്തതല്ലാ
സ്വപ്നത്തിന്‍ തേരില്‍ വരുന്നു
സ്വര്‍ഗ്ഗത്തിലെ രാജകുമാരി.. സ്വര്‍ഗ്ഗത്തിലെ രാജകുമാരി...

താ തെയ്യാ തെയ്യാ.. ഹായ്
താ തെയ്യാ തെയ്യാ...
താ തെയ്യാ തെയ്യാ.. ഹായ്
താ തെയ്യാ തെയ്യാ...

മാലാഖകള്‍ പെറ്റു വളര്‍ത്തിയ രാജകുമാരീ..
മാനത്തെല്ലാ ദൈവങ്ങള്‍ക്കും സുഖമല്ലേ.. സുഖമല്ലേ..
കരിവണ്ടില്‍ കനകപ്പൂമ്പൊടി നെയ്തവരേ..
കണി വയ്ക്കുക തര്പ്പം നല്‍കുക കര്‍ഷകരേ.. കര്‍ഷകരേ..

മാനം കണ്ടൊരു കണി വയ്ക്കാന്‍ ആളില്ലാ
മാലാഖകളുടെ മഞ്ചലെടുക്കാന്‍ ആളില്ലാ..

വെള്ളിത്താലം കൊണ്ടുവരാം.. വെണ്‍കൊറ്റക്കുട കൊണ്ടുവരാം.. (2)
വിണ്ണിലെ മാളിക തീറു തരാം.. മണ്ണിലൊരു പിടി നല്‍കാമോ.. (2)

വെണ്‍കൊറ്റക്കുട വേണ്ടാ.. വിണ്ണിലെ മണിയറ വേണ്ടാ
പൊന്നു കായ്ക്കണ മണ്ണിനിന്നൊരു കണ്ണും വേണ്ടാ..
മാലാഖകള്‍ പെറ്റു വളര്‍ത്തിയ രാജകുമാരീ
മാനത്തീ മിന്നണതൊന്നും പൊന്നല്ലാ.. പൊന്നല്ലാ..
വെണ്‍തിങ്കള്‍ കണ്ണും തുള്ളിച്ചേ.. വെട്ടം കാണിച്ചേ.. (2)
പെണ്‍കൊടിമാര്‍ തുള്ളി നടക്കും സ്വര്‍ഗ്ഗം നാണിച്ചേ...
സ്വര്‍ഗ്ഗം നാണിച്ചേ.. സ്വര്‍ഗ്ഗം നാണിച്ചേ..
അയ്യേ.. സ്വര്‍ഗ്ഗം നാണിച്ചേ... (6)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts