ഗുരുവായൂർ ഉണ്ണിയേ
ഹരി നാരായണ
Guruvayoor Unniye (Hari Naraayana)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംരഘുകുമാർ
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍എസ് ജാനകി
രാഗംനടഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:16.
 ഗുരുവായൂരുണ്ണിയെ കാണുവാൻ പോകുമ്പോൾ
ഒരു പീലിക്കണ്ണുമായ് പോകും ഞാൻ
തിരുമുൻപിൽ പണിയുമ്പോൾ ഹൃദയത്തിൻ ദുഃഖങ്ങൾ
ഒരു തങ്കത്തിടമ്പാക്കി മാറ്റും ഞാൻ
(ഗുരുവായൂരുണ്ണിയെ......)

മലയാള പൂങ്കുയിലായ് മധു തൂകും പൂന്താനത്തിൻ
പദം തേടിത്തേടി ഞാനാ നടയ്ക്കലെത്തും (2)
തിരുമുഖം നോക്കി നോക്കി സുരലോകം വിരചിക്കും
ഗുരുവാകും മേല്‍പ്പത്തൂർ അവിടെ കാണും
ഞാനാ കവിപാദം കണി കണ്ടു നമിച്ചു നിൽക്കും
(ഗുരുവായൂരുണ്ണിയെ......)

നട വഴി പ്രദക്ഷിണം കഴിയുമ്പോൾ
കുറൂരമ്മ ചൊരിയുന്ന നാമഗംഗ നിറച്ചെടുക്കും (2)
തിരുക്കഥ കേട്ടു കേട്ടു തിരിക്കുമ്പോൾ എന്റെ ജന്മം
കടം തീർത്തു ഭഗവാനായ് പതിച്ചു നൽകും
എന്റെ പുനർജന്മ പാശമാകെ മുറിച്ചെറിയും
(ഗുരുവായൂരുണ്ണിയെ......)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts