യേശുനാഥാ നീതിസൂര്യാ
കൃപാവരം
Yesunaadhaa Neethisuryaa (Kripaavaram)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗാനരചനമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:14.


യേശുനാഥാ നീതിസൂര്യാ
ഏകണം നിന്നാത്മദാനം
ദാസരിലീ സമയത്തില്‍ നാഥനേ - സര്‍വ്വ
മാലൊഴിച്ചു ദിവ്യ ദാനം നല്‍കുക - സര്‍വ്വ
മാലൊഴിച്ചു ദിവ്യ ദാനം നല്‍കുക
(യേശുനാഥാ )

ഇന്നു നിന്റെ സന്നിധിയില്‍ വന്നിരിക്കും ഞങ്ങളെ നീ
നിന്റെ ദിവ്യാശിഷം നല്‍കി പാലിക്ക - സര്‍വ്വ
മായ ചിന്ത ദൂരെ നീക്കി കാക്കുക - സര്‍വ്വ
മായ ചിന്ത ദൂരെ നീക്കി കാക്കുക

ഇത്രനാളും നിന്‍ കൃപയെ വ്യര്‍ഥമാക്കി തീര്‍ത്തു പോയേ
അത്തലെല്ലാം നീക്കി നീ കൈതാങ്ങുക - നിന്റെ
സത്യബോധം ഞങ്ങളില്‍ നീ നല്‍കുക - നിന്റെ
സത്യബോധം ഞങ്ങളില്‍ നീ നല്‍കുക

ആത്മദാതാവായ നിന്നെ സ്വന്തമാക്കി തീര്‍ത്തീടുവാന്‍
ആത്മദാഹം ഞങ്ങളില്‍ നീ നല്‍കുക - സര്‍വ്വ
സ്വാര്‍ത്ഥ ചിത്തം ദൂരെ നീക്കി കാക്കുക - സര്‍വ്വ
സ്വാര്‍ത്ഥ ചിത്തം ദൂരെ നീക്കി കാക്കുക

നിന്റെ സ്നേഹമറിഞ്ഞിട്ടു നിന്നെ സ്നേഹിപ്പതിന്നായി
സ്നേഹഹീനരായവനില്‍ വേഗമേ - നിത്യ
സ്നേഹരൂപനായ നിന്നെ കാട്ടുക - നിത്യ
സ്നേഹരൂപനായ നിന്നെ കാട്ടുക

നീ പൊഴിക്കും തേന്‍മൊഴികള്‍ ഞങ്ങളുള്ളില്‍ ആക്കിടുവാന്‍
പാരം കൊതി നല്‍കിടേണം ദൈവമേ - എല്ലാം
ചെയ്തു നല്ല ദാസരായി തീരുവാന്‍ - എല്ലാം
ചെയ്തു നല്ല ദാസരായി തീരുവാന്‍

നല്ലപങ്കായുള്ളതിനെ ഞങ്ങളുള്ളില്‍ എടുത്തീടാന്‍
നല്ലതെല്ലാമടിയാര്‍ക്ക് നല്‍കണം - ആരും
വ്യര്‍ത്ഥമായിപ്പോയിടല്ലേ ദൈവമേ - ആരും
വ്യര്‍ത്ഥമായിപ്പോയിടല്ലേ ദൈവമേ

യേശുനാഥാ നീതിസൂര്യാ
ഏകണം നിന്നാത്മദാനം
ദാസരിലീ സമയത്തില്‍ നാഥനേ - സര്‍വ്വ
മാലൊഴിച്ചു ദിവ്യ ദാനം നല്‍കുക - സര്‍വ്വ
മാലൊഴിച്ചു ദിവ്യ ദാനം നല്‍കുക
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts