മനസ്സിന്റെ മലർവാടി
മരുപ്പച്ച
Manassinte Malarvaadi (Maruppacha)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി‌എം കാസിം
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:10.

മനസ്സിന്റെ മലര്‍വാടി മഴവില്ലിന്‍ നിറം ചൂടി
മൈലാഞ്ചി മരച്ചോട്ടില്‍ കളിയാടി..
മൈലാഞ്ചി മരച്ചോട്ടില്‍ കളിയാടി...
കനിവിന്റെ കനി തിന്നാന്‍ കരളില് കൊതി തോന്നി
കാത്തിരുന്നൊരു കുഞ്ഞിക്കിളി പാടി..
കാത്തിരുന്നൊരു കുഞ്ഞിക്കിളി പാടി...

ബഹറേഴും കടന്ന് ബഹുദൂരം നടന്ന്
ജീവിതം മുട്ടിതന്ന സുല്‍ത്താനേ..
ജീവിതം മുട്ടിതന്ന സുല്‍ത്താനേ...
മുഹബത്തിന്‍ മരച്ചോട്ടില്‍ മുന്തിയ തരത്തില്‍
കായൊന്നു കനിയായതറിഞ്ഞില്ലേ..
കായൊന്നു കനിയായതറിഞ്ഞില്ലേ...
(മനസ്സിന്റെ മലര്‍വാടി... )

ഓ... ഓ... ആ... ആ... ഓ... ഓ...

ചന്ദിരക്കലയൊത്ത കാഞ്ചന കളിയോടം
തുഴയാം മോഹത്തിന്‍ പാല്‍ക്കടലില്‍.. (ചന്ദിരക്കലയൊത്ത.. )
തങ്കക്കിനാവുമായ് സങ്കല്പത്തേരിലേറി
സഞ്ചരിച്ചീടാം നമുക്കൊന്നായ്.. (തങ്കക്കിനാവുമായ്.. )
സഞ്ചരിച്ചീടാം നമുക്കൊന്നായ്...
(മനസ്സിന്റെ മലര്‍വാടി... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts