അരുമയിലോണപ്പാ‍ട്ടുകൾ
ഓണക്കിനാവുകൾ
Arumayilonappaattukal (Onakkinaavukal)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംവി റ്റി മുരളി
ഗാനരചനവൈലോപ്പിള്ളി
ഗായകര്‍കാവാലം ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:05.


അരുമയിലോണപ്പാട്ടുകള്‍ പാടി
പെരുവഴി താണ്ടും കേവലരെപ്പോഴും
അരവയര്‍ പട്ടിണിപെട്ടവര്‍ കീറി-
പ്പഴകിയ കൂറ പുതച്ചവര്‍ ഞങ്ങള്‍

നരയുടെ മഞ്ഞുകള്‍ ചിന്നിയ ഞങ്ങടെ
തലകളില്‍ മങ്ങിയൊതുങ്ങിയിരിപ്പൂ
നിരവധി പുരുഷായുസ്സിന്നപ്പുറ-
മാളിയൊരോണപ്പൊന്‍ കിരണങ്ങള്‍ (അരുമയില്‍ )

പല ദേശത്തില്‍ പല വേഷത്തില്‍
പലപല ഭാഷയില്‍ ഞങ്ങള്‍ കഥിപ്പൂ
പാരിതിലാദിയില്‍ ഉദയം കൊണ്ട് പൊലിഞ്ഞൊരു
പൊന്നോണത്തിന്‍ ചരിതം (പല ദേശത്തില്‍ )

ഞങ്ങടെ പാട്ടിനു കൂട്ട് കുടം തുടി
കിണ്ണം തംബുരുവോടക്കുഴലും
ഞങ്ങടെ പാട്ടില്‍ തേനും പാലും
തെങ്ങിളനീരും നറു മുന്തിരിയും (ഞങ്ങടെ പാട്ടിനു )

പണ്ട് ചരിത്രമുദിക്കും മുമ്പ്
മതങ്ങള്‍ കരഞ്ഞു പിറക്കും മുമ്പൊരു
മന്നവര്‍ മന്നവന്‍ വാണിത് തന്‍ കുട
വാനിനു കീഴിലൊതുങ്ങീ വിശ്വം (പണ്ട് )

അലിഖിതമായൊരു ധര്‍മ്മം പാലി-
ച്ചുന്നത വിസ്തൃത ചിന്താ കര്‍മ്മ-
പ്പൊലിമയിലന്നു പരസ്പരമൊത്തു
പുലര്‍ന്നു മനുഷ്യര്‍ മഹാ സത്വന്മാര്‍ (അലിഖിത )

അത്രയുമല്ല പുരാതന കാഞ്ചന
കാലം പുല്‍കിയ കണ്ണാല്‍
ഭാവിയുരുത്തിരിയുന്ന വിദൂരതയിങ്കലുമൊരു
തിരുവോണം കാണ്മൂ ഞങ്ങള്‍ (അത്രയുമല്ല )

നഷ്ടവസന്ത സ്ഥലികളില്‍ നിന്നു
സമൃദ്ധ വസന്തതടങ്ങളിലേക്കിള-
വറ്റു പറക്കും പക്ഷികള്‍ പോലൊരു
സന്ധ്യ തുടുക്കും താരകള്‍ പോലെ (നഷ്ട )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts