ശ്രീ ലളിതാംബികേ
ഐരംകുളങ്ങര അമ്മ
Sree Lalithaambike (Irumkulangara Amma)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനപത്മജ രാധാകൃഷ്ണൻ
ഗായകര്‍ഭാവന രാധാകൃഷ്ണന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:04.
 ശ്രീലളിതാംബികേ കാരുണ്യവാരിധേ
ഇരുംകുളങ്ങര അമ്മേ കനിഞ്ഞിടണേ
(ശ്രീലളിതാംബികേ)
ആശ്രിതർക്കെല്ലാം അഭയമേകും
കാരുണ്യമെന്നിൽ നീ ചൊരിഞ്ഞിടണേ-എന്റെ
ഇരുംകുളങ്ങര അമ്മേ കനിഞ്ഞിടണേ
കനിഞ്ഞിടണേ.. കനിഞ്ഞിടണേ..
(ശ്രീലളിതാംബികേ)
ലളിതാസഹസ്രനാമം ചൊല്ലുമെൻ നാവിൽ നീ
അമൃതവർഷിണിയായ് ഒഴുകിടണേ (ലളിതാസഹസ്ര)
അമ്മേ......അമ്മേ....
ശാന്തസ്വരൂപിയായ് ശ്രീമഹാദേവിയായ്
ശാന്തിയായ് എന്നിൽ നിറഞ്ഞിടണേ-എന്നും
സാന്ത്വനമെന്നിൽ നീ അരുളീടണേ
അരുളീടണേ.... അരുളീടണേ
(ശ്രീലളിതാംബികേ)
എന്നശ്രുബിന്ദുക്കൾ നിൻ പാദപദ്മങ്ങളിൽ
കുങ്കുമപ്പൂക്കളായ് മാറ്റിടണേ (എന്നശ്രുബിന്ദുക്കൾ )
അമ്മേ......അമ്മേ....
ശക്തിസ്വരൂപിയായ് ശ്രീമഹാദുർഗയായ്
ദു:ഖങ്ങളെന്നിൽ നിന്നകറ്റിടണേ
ശക്തിസാന്ദ്രതയെന്നിൽ നീ ഏകിടണേ
ഏകിടണേ......ഏകിടണേ
(ശ്രീലളിതാംബികേ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts