ഇരുംകുളങ്ങര അമ്മേ
ഐരംകുളങ്ങര അമ്മ
Irumkulangara Amme (Irumkulangara Amma)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനലഭ്യമല്ല
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:00.

ഇരുംകുളങ്ങരെ അമ്മേ
തരണേ ഒരു വരം അമ്മേ
അച്ഛനും അമ്മയും എന്നും
കൂട്ടിനുണ്ടാകണേ അമ്മേ...
(ഇരുംകുളങ്ങരെ.. )

ആയുസ്സ് നല്‍കണേ അമ്മേ
രോഗം ഒഴിച്ചിടണേ
ഞങ്ങള്‍ക്കമ്മയല്ലാതെ
ശരണം മറ്റൊന്നില്ലാ...
(ആയുസ്സ്.. )

തരണേ ഞങ്ങള്‍ക്കെന്നും
അമ്മ തരുന്നോരി സ്നേഹം
ഞങ്ങടെ പിഞ്ചുമനസ്സില്‍
നിറഞ്ഞു നില്‍ക്കണേ അമ്മേ...
(തരണേ.. )

പഠിച്ചതെല്ലാം ഓര്‍ക്കാന്‍
അമ്മേ കനിയണമേ
ഞങ്ങടെ നാവിന്‍തുമ്പില്‍
വിളയാടണമേ എന്നും...
(പഠിച്ചതെല്ലാം.. )

ഞങ്ങടെ നിറുകയിലെന്നും
അമ്മേ നിന്നുടെ സിന്ദൂരം
ഉണ്ടാകണമേ അമ്മേ
എന്നും ഉണ്ടാകണമേ...
(ഞങ്ങടെ.. )

കൂട്ടരോടൊത്തു കളിക്കാന്‍
ഓടിച്ചാടി നടക്കാന്‍
നിന്‍ തുണ എന്നും വേണം
നിന്‍ തുണ എന്നും വേണം...
(കൂട്ടരോടൊത്തു.. )

പഠിച്ചു വലുതായാലും
അമ്മേ നിന്നുടെ രൂപം
മനസ്സില്‍ മായാതെന്നും
ഉണ്ടാകണമേ അമ്മേ...
(പഠിച്ചു.. )

ഇരുംകുളങ്ങരെ അമ്മേ
തരണേ ഒരു വരം അമ്മേ
അച്ഛനും അമ്മയും എന്നും
കൂട്ടിനുണ്ടാകണേ അമ്മേ...
(ഇരുംകുളങ്ങരെ.. )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts