അയ്യപ്പസ്വാമി തൻ
അയ്യപ്പത്തോം
Ayyappaswaami Than (Ayyappathom)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:04.

സ്വാമിയേ ശരണമയ്യപ്പോ....

അയ്യപ്പസ്വാമിതന്‍ നിലയം
ശനിദോഷങ്ങള്‍ മാറ്റുന്ന സവിധം
കലികാലത്തിന്‍ പാവന സദനം
ധര്‍മ്മശാസ്താവിന്‍ അമ്പലം...
(അയ്യപ്പസ്വാമിതന്‍...)
പാദമൊന്നു കാണാന്‍
വനയാത്ര മലകള്‍ താണ്ടി
വരും ആർ‌ത്തനായൊരെന്നെ നീ
കാത്തുകൊള്ളണേ....(പാദമൊന്നു..)
അയ്യപ്പസ്വാമിതന്‍ നിലയം
ശനിദോഷങ്ങള്‍ മാറ്റുന്ന സവിധം
കലികാലത്തിന്‍ പാവന സദനം
ധര്‍മ്മശാസ്താവിന്‍ അമ്പലം...

നാല്പത്തൊന്നുനാളും വ്രതബദ്ധശുദ്ധരായി
വരമാലയിട്ടു കറുപ്പണിഞ്ഞു സ്വാമിഅയ്യപ്പാ....
അയ്യപ്പതിന്തകം പാടി എരുമേലി പേട്ട തുള്ളി
തിരുവാവരിന്റെ നടയിലെത്തി ശരണമയ്യപ്പാ....
പമ്പാനദി സ്നാനം ഗണപതി മുന്നിലൊരേത്തം
പുണ്യമായ പടി ചവിട്ടി മുന്നില്‍ വരുമ്പോള്‍
തരുണാരുണ കിരണാവലി തഴുകുന്നൊരു മേനി
തല താണുകേണു തൊഴുതിടുന്നു ശരണമയ്യപ്പാ...
മോഹിനീ നന്ദനനേ മഹിഷീ മർദ്ദനനേ
നീരാഞ്ജന വഴിപാടില്‍ കനിയൂ സദയം

ഓം ഭവഭയ നാശകനാം ദേവമാശ്രയം
ഭൂതനാഥ സ്വാമിപൂജ എകമാശ്രയം
ഓം ഭവഭയ നാശകനാം ദേവമാശ്രയം
ഭൂതനാഥ സ്വാമിപൂജ എകമാശ്രയം
(അയ്യപ്പസ്വാമിതന്‍...)

ശരണവീഥി നിറയെ തിരുനഖരകാന്തി വീഴ്കെ
മല നീലിയേറി ശരവും കുത്തി സ്വാമിഅയ്യപ്പാ
ദുരിതഭാരമകലെ ഇനി സുകൃതകാലമരികെ
നട മുന്നില്‍ ഇന്നു തൊഴുവാന്‍ നീ ശരണമയ്യപ്പാ
അലിവോടകതാരില്‍ വിളയാടുന്നൊരു ദേവാ
പാദരേണുവായി ജന്മം തരണമയ്യപ്പാ...
അനുവാസരം അവിടുന്നിനു് പദസേവകനാകാന്‍
ഹൃതി കേഴുമെന്നിലിന്നു ഭാഗ്യം വരണമയ്യപ്പാ
വാവരെ വെല്ലവനേ തോഴനായ്‌ നിന്നവനേ
നാരായണ ഗംഗാധര മകനേ ശരണം....

ഓം ഹൃതിഭയ നാശകനാം ദേവമാശ്രയം
ധീര വില്ലാളി വീരമന്ത്രം ഏകമാശ്രയം
ഓം ഹൃതിഭയ നാശകനാം ദേവമാശ്രയം
ധീര വില്ലാളി വീരമന്ത്രം ഏകമാശ്രയം
(അയ്യപ്പസ്വാമിതന്‍...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts