ചെങ്കടലിൽ
ശിവഗംഗ
Chenkadali (Shivaganga)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍ജ്യോത്സന രാധാകൃഷ്ണൻ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:01.

ചെങ്കദളിച്ചന്തമോടെ ചെങ്ങന്നൂരു വാണിടും
ചിന്മയരൂപിണി ഭുവനേശ്വരി പാഹിമാം.. (ചെങ്കദളിച്ചന്തമോടെ.. )
വരദാഭയ മുദ്രയോടെ കരുണാരസ കാന്തിയോടെ
കാത്തരുളൂ.. കാവലാകൂ.. കാത്തരുളൂ കാവലാകൂ
നെഞ്ചുടുക്കു കൊട്ടി ഞാന്‍ പാടി വന്നു നിന്നരികെ...
(ചെങ്കദളിച്ചന്തമോടെ... )

ചെങ്ങന്നൂരമ്മേ ശ്രീപാര്‍വ്വതി...
ചെങ്ങന്നൂരമ്മേ ശ്രീപാര്‍വ്വതി...

ഓംകാരസംഗീതം തിരുനടയില്‍ കേട്ടു
നിറമാല നേര്ന്നെന്റെ മനം വിടര്‍ന്നു.. (ഓംകാരസംഗീതം.. )
ശ്രീപരമേശ്വര പ്രാണന്റെ പാതി
ശോണാചലത്തിലെ പാര്‍വ്വതിദേവി..
എന്‍ നാവില്‍ തിരുനാമ മധുരം തരേണേ
കടനക്കടലിന്റെ കര ഏറ്റണേ..
നീ കാത്തിടേണമേ കാലം നല്ലതാക്കണേ
ചെങ്ങന്നൂരമ്മേ ശ്രീദേവി പാലയമാം...
(ചെങ്കദളിച്ചന്തമോടെ... )

ആനന്ദമന്ദാരം മിഴിമുന്പില്‍ പൂത്തു
അകമാകെ ശ്രീദേവി നിറം പകര്‍ന്നു..(ആനന്ദമന്ദാരം.. )
സാധകരാകെയും ആശ്വാസം തേടി
സന്ധ്യാകുങ്കുമം നെറ്റിയില്‍ നേടി
കദനപ്പേമാരി തോര്ന്നീടണേ
കരളില്‍ കനിവിന്റെ കുളിരേറ്റണേ
ദേവി കൂടെ വേണമേ.. എന്റെ അമ്മയാകണേ
സിന്ദൂരവർണ്ണേ ശ്രീമായേ പാലയമാം...
(ചെങ്കദളിച്ചന്തമോടെ... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts