അടിയങ്ങൾക്ക് ആശ്രയം
ദിവ്യം
Adiyangalkku Aashrayam (Divyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമുരളി രാമനാഥൻ
ഗാനരചനലീല നാരായണസ്വാമി
ഗായകര്‍ശരത്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2022 02:13:32.
 
അടിയങ്ങൾക്കാശ്രയം നീയരവിന്ദാ...
അമ്പലപ്പുഴ കൃഷ്ണാ.. ഹരേ ശ്രീ ഗോവിന്ദാ..
ഭട്ടതിരിശതദശകം ഫലപ്രദമോക്ഷകം..
പദ്മനാഭനെന്നും പ്രിയങ്കരഭൂഷണം... (അടിയങ്ങൾക്കാശ്രയം)

ഈരാറു ദിവസങ്ങളും കളഭം കൊണ്ടഭിഷേകം...
ഇടതടവില്ലാതെയൊഴുകുന്നു ജനപ്രവാഹം.. (ഈരാറു)
കണ്ണന്റെ തൃക്കൈയ്യിൽ കണ്ടു ഞാൻ നവനീതം...
കായമ്പൂവർണ്ണാ കൃഷ്ണാ.. ദേഹി മേ ദർശനം.. (കണ്ണന്റെ)
(അടിയങ്ങൾക്കാശ്രയം)

ഈശന്റെ വലംകയ്യിൽ തിളങ്ങുന്നു പൊൻപതക്കം..
ഏഴരപ്പൊന്നാന തൻ കഥ പറയും തൃപ്പതക്കം.. (ഈശന്റെ)
തിളങ്ങും നിൻ ദിവ്യരൂപം തിന്മകൾക്ക് നാശകം..
ദീനദയാലാ കൃഷ്ണ.. ദേഹി മേ ദർശനം.. (തിളങ്ങും) (അടിയങ്ങൾക്കാശ്രയം)


പൂന്താന ഭക്തിസ്തുതി ജയദേവ അഷ്ടപദി..
രാധതൻ സ്നേഹശ്രുതി.. ഇതിലേത് ഇഷ്ടസ്ഥിതി? (പൂന്താന)
ഭവഭയമോക്ഷകാ... ഗിരിധരാ ശ്രീമുഖാ...
പാഹിമാം പാഹിമാം.. ദേഹി മേ ദർശനം.. (ഭവഭയ) (അടിയങ്ങൾക്കാശ്രയം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts