മിഴികളിൽ പൂക്കുന്ന
ശ്രീ ഗുരുവായൂരപ്പൻ ഗാനങ്ങൾ
Mizhikalil Pookkunna (Sree Guruvayoorappan Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരത്നസൂരി
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍ഗിരിജ ശങ്കർ
രാഗംഹംസാനന്ദി
ഗാനത്തിന്റെ വരികള്‍
Last Modified: January 04 2013 06:39:12.
 
മിഴികളില്‍ പൂക്കുന്ന കതിരൊളിപ്പൂവുമായി
ഗുരുവായൂരപ്പാ നീ വരൂ
ചൊടികളില്‍ ചേര്‍ത്തൊരു മുരളിതന്‍ പാട്ടുമായി
ഗുരുവായൂരപ്പാ നീ വരൂ
കരളിന്‍ തളികയില്‍ അമൃതവുമായി (2)
കാത്തിരിക്കുന്നു നീ വരൂ (2)

(മിഴികളില്‍ )

മനസ്സിലെ സ്വപ്നമാം പാഞ്ചാലിയണിഞ്ഞതാം
ചേലകള്‍ അഴിഞ്ഞു വീഴുമ്പോള്‍
(മനസ്സിലെ )
കരുണതന്‍ കൈകളാല്‍ നീ തരില്ലേ
ആയിരം മോഹത്തിന്‍ പൂഞ്ചേലകള്‍
ഉഴിഞ്ഞീടും എന്‍ ജീവനില്‍ നീ
ഉണര്‍ന്നീടുക എന്നെന്നും നീ

(മിഴികളില്‍ )

കുരുക്ഷേത്രഭൂമിയില്‍ പണ്ടു നീ അര്‍ജ്ജുനനായി
ഗീതോപദേശം നടത്തി
(കുരുക്ഷേത്ര )
കരളിലെ യുദ്ധത്തിന്‍ ഭൂമിയില്‍ നീ
ശാന്തിതന്‍ ഗീതങ്ങള്‍ പാടുകില്ലേ
ഉഴിഞ്ഞീടും എന്‍ ജീവനില്‍ നീ
ഉണര്‍ന്നീടുക എന്നെന്നും നീ

(മിഴികളില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts