സംവത്സരങ്ങളായി നമുക്ക്
ഭൂമിഗീതങ്ങൾ
Samvalsarangalayi Namukku (Bhoomigeethangal)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവി കെ ശശിധരൻ ,കോട്ടക്കൽ മുരളി
ഗാനരചനമുല്ലനേഴി ,കരിവെള്ളൂർ മുരളി ,മുരുകൻ കാട്ടാക്കട ,പി മധുസൂദനൻ ,എ കെ ദിനേശൻ ,പി‌വി ശ്രീനിവാസൻ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 17 2012 03:27:56.

സംവത്സരങ്ങളായ് നമ്മുടെ സങ്കല്പങ്ങളിലെന്നും
മരിക്കാത്തൊരീ ഭൂമി
വരുമൊരു തലമുറയിൽ നിന്നും നമ്മൾ കടം വാങ്ങിയ
തിരികെയേല്പ്പിക്കേണ്ടൊരീ ഭൂമി

ഇതു പ്രതിദാക്കൾ തന്നൊരു സ്വത്തല്ല
ഇതു ധൂർത്ത പുത്രർക്കായി ആവോളം കവരുവാൻ
കരുതിയോരളവില്ലാ കലവറയല്ല
കരുതിയോരളവില്ലാ കലവറയല്ല

മലകളെ മാറത്തടുക്കി കിടക്കുന്ന
കരകളിൽ ഈ സമതലങ്ങളിൽ
യുഗാന്തരങ്ങൾക്കപ്പുറമീ മണ്ണിൽ
തണലും തണുപ്പും താരും തളിരുമായി
ഹൃദയത്തിൽ ശ്യാമോഷ്മള സൗന്ദര്യമായ്
തരുനിരകൾ താരാട്ടി മടിത്തട്ടിലുറക്കി
തലമുറകളതിൻ തണലിൽ വളർന്നുണർന്നു

കിടിലം വിറപ്പിക്കും ഇടിമിന്നലുകൾ
അവരുടെ ഹൃദയങ്ങൾ കീറിപ്പിളർന്നപ്പോൾ
അവളാശ്രയം അമ്മിഞ്ഞപ്പാലിൻ വാത്സല്യമായ്
അവിടെ രക്ഷകയായ് നില കൊണ്ടു
കരയുടെ സ്നേഹം പോലെ വഴിഞ്ഞൊഴുകും പുഴകൾ
അവരുടെ ദാഹങ്ങൾക്ക് കുളിർനീരേകി
അവരുടെ പടരും ജഢരാഗ്നി തണുപ്പിക്കാൻ
വയലുകളിൽ വിളകൾ മരങ്ങളിൽ ഫലങ്ങൾ
അവരുടെ സായംസന്ധ്യകൾ ചോപ്പിക്കാൻ
ചോരയിൽ പിടയുന്ന സൂര്യൻ ഉയരുന്ന ചന്ദ്രൻ
അവരുടെ രാവുകളെ പൽക്കടലിൽ കുളിർപ്പിക്കാൻ
പുലരും വരെയെരിയുന്ന ചന്ദ്രൻ
എവിടെയാ തരുനിരകൽ ചുരത്തും അമ്മിഞ്ഞപ്പാലെവിടെ
അലറി വരും അറവാളുകൾ തൻ പല്ലിലൊതുങ്ങുന്നു
അകലങ്ങളിലേതോ കീശകൾ നിറയുന്നു
അലറി വരും അറവാളുകൾ തൻ പല്ലിലൊതുങ്ങുന്നു
അകലങ്ങളിലേതോ കീശകൾ നിറയുന്നു
അകലങ്ങളിലേതോ കീശകൾ നിറയുന്നു
എവിടെയാ മണ്ണിന്റെ വിരിമാറിലൊഴുകുന്ന പുഴകൾ
നുരയും കൃമികൾ പെരുകും മലിനജലം
ഉയരും ആസ്തികളുടെ പുതു പട്ടികകൾ
കരുതുക … കരുതുക നിങ്ങൾ ഓർത്തിരിക്കുക
ഓർത്തിരിക്കുക നിങ്ങൾ ഓർത്തിരിക്കുക
ഗതകാല തലമുറകൾ പൈതൃകമായ് ഏല്പ്പിച്ച
തറവാട്ടു ധനമല്ല ഭൂമി തറവാട്ടു ധനമല്ല ഭൂമി
തറവാട്ടു ധനമല്ല ഭൂമി
വരുമൊരു തലമുറയിൽ നിന്നും നമ്മൾ കടം വാങ്ങിയ
തിരികെയേല്പിക്കേണ്ടൊരീ ഭൂമി
ഈ നമ്മളെ നമ്മളായ് മാറ്റിയ ഭൂമി
ഈ ദുഷ്ടർ മരുഭൂവാക്കിയ നമ്മുടെ ഭൂമി
ഈ നമ്മൾ മരുഭൂവാക്കൊല നമ്മുടെ ഭൂമി

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts