കാഷായ തീർത്ഥം
ഏകാംബിക
Kashaya Theertham (Ekaambika)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകെ എം ഉദയൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: May 27 2012 05:16:25.
 
കഷായതീര്‍ത്ഥം സേവിച്ചു ഞാന്‍ നിന്റെ കാലു തൊട്ടു വന്ദിച്ചു നിന്നു
ശിരസ്സില്‍ കൈചേര്‍ത്തനുഗ്രഹിച്ചു നീ തിരുനട മെല്ലെയടച്ചു
(കഷായതീര്‍ത്ഥം )

നീയുറങ്ങുമ്പോള്‍ പതിന്നാലുലകും നിദ്രയിലാഴുകയല്ലോ (2)
നീയുണരുമ്പോള്‍ ഈരേഴുലകവും നിമിഷം കൊണ്ടുണരുകയല്ലോ
ബ്രഹ്മവൃക്ഷത്തിലെ ഇലകള്‍ മൂകാംബികേ നിന്‍ സമ്മതമില്ലാതെ അനങ്ങുകില്ല
(കഷായതീര്‍ത്ഥം )

മൂകാംബികയുടെ കനിവില്ലെങ്കില്‍ മൂകനു കവിതയസാദ്ധ്യം (2)
ഏകാംബികയുടെ തുണയില്ലെങ്കില്‍ എങ്ങുമെങ്ങും കൂരിരുള്‍ മാത്രം
അമ്മയില്ലെങ്കിലീ അക്ഷരപാത്രങ്ങള്‍ അന്നദാനത്തിനായി നിറയുകില്ല
(കഷായതീര്‍ത്ഥം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts