കുടജാദ്രി തറവാട്ടിൽ
ഏകാംബിക
Kudajaadri Tharavaattil (Ekaambika)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകെ എം ഉദയൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംനീലാംബരി
ഗാനത്തിന്റെ വരികള്‍
Last Modified: May 27 2012 05:15:25.
 
കുടജാദ്രിത്തറവാട്ടില്‍ അമ്മയ്ക്കു ചാര്‍ത്തുവാന്‍ കുങ്കുമസൂര്യന്‍ ശ്രീതിലകം
ചിറകടിച്ചണയുന്ന പുലരിപ്പിറാവുകള്‍ നവരത്നം ചികയുന്ന വേദമുറ്റം
(കുടജാദ്രിത്തറവാട്ടില്‍ )
ഈ മുറ്റം പൂമുറ്റം ഞാന്‍ ഹരിശ്രീയെഴുതിപ്പഠിച്ച മുറ്റം
കുടജാദ്രിത്തറവാട്ടില്‍ അമ്മയ്ക്കു ചാര്‍ത്തുവാന്‍ കുങ്കുമസൂര്യന്‍ ശ്രീതിലകം

തിരുമുറ്റം അടിച്ചുതളിച്ചു മെഴുകുന്നു മുഗ്ദ്ധകളാം ഋതുകന്യകമാര്‍ (2)
പൊന്‍മുകില്‍ കുംഭത്തില്‍ ഗംഗാജലം കൊണ്ടുവന്നണയും ദേവസുന്ദിരിമാര്‍
അമ്മയെ നീരാടിക്കുമ്പോള്‍ അവരുടെ ഭാഗ്യം വിഭാഗ്യം
അണിയിച്ചൊരുക്കി നിര്‍ത്തുമ്പോള്‍ അവരുടെ പുണ്യമേ പുണ്യം
(കുടജാദ്രിത്തറവാട്ടില്‍ )

കളിത്തൊട്ടിലാകുന്നു പ്രപഞ്ചമീയമ്മയ്ക്കു മക്കളെ പോറ്റി വളര്‍ത്തുമമ്മേ (2)
എന്റെ മൂകാംബികേ സര്‍വ്വലോകാംബികേ എന്നുമൊരക്ഷരം നീ തരണേ
അമ്മയില്ലാതെനിക്കില്ല അമ്പത്തൊന്നക്ഷരലോകം
ഒരു നാളും തോന്നരുതമ്മേ അടിയനു ഞാനെന്ന ഭാവം
(കുടജാദ്രിത്തറവാട്ടില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts