ത്രിപുര ഭൈരവി ദേവീ
ഏകാംബിക
Thripura Bhairavi Devi (Ekaambika)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകെ എം ഉദയൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: May 27 2012 05:14:22.
 
ത്രിപുരഭൈരവിദേവി മൂകാംബികേ - നിന്റെ
തിരുനടയിലടിതൊഴുന്നേരം
(ത്രിപുരഭൈരവി )
ഒഴിയേണമറിവറ്റ നിസ്സാരനാമെന്നില്‍ വളരുന്നോരാസുരഭാവം
പരമപരമാത്മികേ ലോകം നിറഞ്ഞാടും അവിടുത്തെ മുമ്പിലെന്‍ ജന്മം
പദമലരിലടിയുമൊരു ചെറുപരാഗം വെറും പരമാണു നീയാണു സത്യം
നീയാണു സത്യം
രുദ്രാംബികേ ജ്ഞാനരുദ്രാംബികേ ലോകവിദ്യാംബികേ ദേവനിത്യാംബികേ (2)
ഉദയാംബികേ സകലഹൃദയാംബികേ ജഡയനിലയാംബികേ സ്നേഹവലയാംബികേ
മൂകാംബികേ മൂകാംബികേ മൂകാംബികേ

കാലപ്രമാണങ്ങള്‍ തെറ്റിച്ചു പാടുമെന്‍ ഗാനം സ്വരപ്പെടുത്തുന്നതാരോ (2)
കദനാമമഗ്നിയില്‍ കരിയാതെയടിയനെ കൈ ചേര്‍ത്തു കരയണയ്ക്കുന്നതാരോ
കണ്ണീരില്‍ മുങ്ങാതെ കടമിഴിത്തോണിയില്‍ കടവിലെത്തിക്കുന്ന രക്ഷയാരോ
കാലതിമിരം കളഞ്ഞിന്നെന്‍ പ്രഭാതങ്ങള്‍ കയ്യില്‍ പ്രസാദമായി തന്നതാരോ
മൂകാംബികാദേവി ഏകാംബികാ സര്‍വ്വലോകാംബികാ വിശ്വവേദാംബികാ
അഭയാംബികാ അന്നവരദാംബികാ ജന്മസുകൃതാംബികാ ബോധസൂര്യാംബികാ
മൂകാംബികാ മൂകാംബികാ മൂകാംബികാ

ഈണം സ്വരം പദം നാദമീഭൂമിയാം വീണമീട്ടും കലാദേവിയാരോ (2)
താളം സിരാരക്തധമനികളില്‍ ജീവന്റെ നാളം തെളിക്കുന്ന ഭാമിയാരോ
ശത്രൂഭയമൊഴിയുന്ന മൃത്യുഭയമകലുന്ന മുക്തിപദമറിയുന്ന ശക്തിയാരോ
ശുദ്ധമരുഭൂവിലും വിത്തെറിയുമതിനെ മണിമുത്താക്കി വിളയിക്കുമമ്മയാരോ
സ്വര്‍ണ്ണാംബികാ സപ്തവര്‍ണ്ണാംബികാ ദേവപുണ്യാംബികാ ബീജഗളികാംബികാ
ലളിതാംബികാ ലാസ്യവദനാംബികാ വിശ്വരചനാംബികാ ചടുലത്രിപുരാംബികാ
മൂകാംബികാ മൂകാംബികാ മൂകാംബികാ
(ത്രിപുരഭൈരവി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts