സ്വരരാഗ
അനുപല്ലവി
Swararaaga (Anupallavi)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംസുനിൽ കൈതാരം
ഗാനരചനപി കെ ഗോപി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 22 2013 04:27:00.
ആ...ആ...ആ...ആ...ആ...
ആ...ആ...ആ...ആ...ആ...

സ്വരരാഗസുധയുടെ തീരങ്ങളിൽ
അമൃതാനുഭൂതിതൻ ഓളങ്ങളിൽ (2)
അത്മാവിലലിയുന്ന നാദ പ്രപഞ്ചത്തിൽ
ആപാദചൂഡം മറന്നിരുന്നു ഞാൻ
മറന്നിരുന്നൂ...
(സ്വരരാഗ)
സുരലോക സുപ്രഭ ഒരു ബിന്ദുവായ്‌
സംഗീതഭാവങ്ങൾ ഒരു ചെപ്പിലായ് (2)
അനവദ്യസുന്ദര സങ്കല്പമെൻ മുന്നിൽ
അറിയാത്ത നൃത്തങ്ങൾ ആടീ...
(സ്വരരാഗ)
മരുഭൂമി മന്താര മലർവാടിയായ്
സൌവർണ്ണജാലങ്ങൾ ഒരു പൂവിലായ് (2)
അസുലഭ മോഹന മാധുര്യമെൻമുന്നിൽ
ഒരു കിളി കൊഞ്ചലായ് മാറീ...

സ്വരരാഗസുധയുടെ തീരങ്ങളിൽ
അമൃതാനുഭൂതിതൻ ഓളങ്ങളിൽ (2)
അത്മാവിലലിയുന്ന നാദ പ്രപഞ്ചത്തിൽ
ആപാദചൂഡം മറന്നിരുന്നു ഞാൻ
മറന്നിരുന്നൂ...

സ്വരരാഗസുധയുടെ തീരങ്ങളിൽ
അമൃതാനുഭൂതിതൻ ഓളങ്ങളിൽ 





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts