മണിതുമ്പപ്പൂ
മലയാള മധുരിമ
Manithumbapoo (Malayala Madhurima)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംവി കെ ശശിധരൻ
ഗാനരചനപി കെ ഗോപി
ഗായകര്‍വി‌കെ ശശിധരൻ ഭൈരവി ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:55.
മണിത്തുമ്പപ്പൂക്കുത്തരിമുറത്തിലിട്ടു
കൊഴിക്കുമ്പോള്‍ മുത്തശ്ശിക്കൊരു മൂളിപ്പാട്ട്
തുളസിവെറ്റില കൊട്ടടയ്ക്കാപ്പൊകല ചുണ്ണാമ്പ്
ചവ ചവയ്ക്കണ മുത്തശ്ശിക്കൊരു മൂളിപ്പാട്ട്

അറിഞ്ഞില്ലേ പണ്ടുഞങ്ങടെ പൊന്നുമുത്തശ്ശി
കരഞ്ഞപ്പോള്‍ കണ്ണീര്‍ മഴപെയ്തുപോയന്നേ
അറിഞ്ഞില്ലേ പണ്ടുഞങ്ങടെ പൊന്നുമുത്തശ്ശി
ചിരിച്ചപ്പോള്‍ പൂനിലാമഴ ചുരുളഴിഞ്ഞെന്നേ

തിരുവോണ കദളിവാഴത്തൂശനിലവെട്ടി
ആരോമല്‍ കുഞ്ഞുമക്കളെ വിരുന്നൂട്ടനായ്
സ്നേഹം കൊണ്ടേഴുകറിയും പാല്‍പ്പായസവും
വാത്സല്ല്യ പപ്പടങ്ങളുമുപ്പേരിയും
കോരിവാരിത്തന്നു ഞങ്ങളെയോമാനിക്കാനായ്
ആരുണ്ടേ മലയാളപ്പൂമുഖപ്പടിയില്‍

തേന്‍തുമ്പികളോടിവന്നേ ചോദിക്കുന്നു
ഓണവില്ലുകള്‍ പാടിവന്നേ ചോദിക്കുന്നു
പൂവിളിച്ചും കുരവയിട്ടും
ചിറവരമ്പേ പൊലിവിളിച്ചും
പൊന്നോണ കിളികളെല്ലാം ചോദിക്കുന്നു
മാവേലി കഥ പറഞ്ഞും
മാഞ്ചോട്ടില്‍ കളി പറഞ്ഞും
ആരുണ്ടേ പൊന്നൂഞ്ഞാലായമിട്ടാടാന്‍  
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts