വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | വി രമേശ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:33:53.
ശ്രീ ഗുരുവായൂർ കണ്ണനെ കണി കണ്ടുണരുക നെഞ്ചമേ ആ ദർശനം തരും മോക്ഷം (ശ്രീ ഗുരുവായൂർ കണ്ണനെ ...) തൂമയില്പ്പീലികൾ ചൂടിയും ഗദാ പത്മങ്ങൾ കൈകളിലേന്തിയും (2) മാറത്ത് കൗസ്തുഭം ചാർത്തിയും (2) ജയഗീതത്തിൻ ലഹരിയിൽ മരുവുകയായി അലസ ഗുരുപവനപതി (ശ്രീ ഗുരുവായൂർ കണ്ണനെ ...) ഏറിടും മർത്ത്യ മനോദുഃഖങ്ങളെ മായയായ് മായ്ക്കും തുലാഭാരം (2) ആടിയ കളഭം പൂശേണം (2) ശീവേലിയും കാണണം കനിയണമെന്നിൽ അലസ ഗുരുപവനപതി (ശ്രീ ഗുരുവായൂർ കണ്ണനെ ...) | |