ജലജ ബന്ധു
എൻ‌ചാൻ‌ടിങ്ങ് മെലഡീസ് (സ്വാതിതിരുനാളിന്റെ പ്രസിദ്ധ പദങ്ങൾ)
Jalaja Bandhu (Enchanting Melodies (Popular Padams Of Swathi Thirunal))
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനസ്വാതി തിരുനാള്‍
ഗായകര്‍കെ എസ് ചിത്ര
രാഗംസുരുട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: February 05 2013 18:07:29.
ജലജബന്ധുവുമിഹ ജലധിയിലണയുന്നു - 2
മലയമാരുതമേറ്റു മമ മനമതിതരാംബത വിവശമായി സഖീ
അലർശര പരിതാപം സഖീ...
അലർശര പരിതാപം ചൊൽവതിന്നളിവേണി പണി ബാലേ...
ബാലേ...

വളരുന്നു ഹൃദിമോഹം എന്നോമലേ - 2
തളരുന്നു മമ ദേഹം... എന്നോമലേ...
വളരുന്നു ഹൃദിമോഹം എന്നോമലേ
തളരുന്നു മമ ദേഹം കളമൊഴീ
കുസുമ വാടിക അതിൽ ഉളവായോരളികുലാരവ-
മതിഹ കേൾപ്പതുമധികമാധി നിദാനമയി സഖീ

അലർശര പരിതാപം ചൊൽവതിന്നളിവേണി പണി ബാലേ...
ബാലേ.... 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts