പൂന്തേന്‍
എൻ‌ചാൻ‌ടിങ്ങ് മെലഡീസ് (സ്വാതിതിരുനാളിന്റെ പ്രസിദ്ധ പദങ്ങൾ)
Poonthen (Enchanting Melodies (Popular Padams Of Swathi Thirunal))
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനസ്വാതി തിരുനാള്‍
ഗായകര്‍കെ എസ് ചിത്ര
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 05 2013 18:07:00.
പൂന്തേൻ നേർമൊഴി സഖീ - 2
പൂന്തേൻ നേർമൊഴി സഖീ ഞാൻ വിരഹം
പൂണ്ടു വലഞ്ഞിടുന്നേൻ കാമിനീ
(പൂന്തേൻ...)
പൂന്തേൻ നേർമൊഴി സഖീ... സഖീ...

ശാന്തഗുണനാകുമെൻ കാന്തൻ... - 2
ശാന്തഗുണനാകുമെൻ കാന്തൻ ശ്രീപത്മനാഭൻ - 2
സ്വാന്തേ മോദം കലർന്നു സപദി വരുന്നതെന്നു് ? - 2
സഖീ...
പൂന്തേൻ നേർമൊഴി സഖീ ഞാൻ വിരഹം
പൂണ്ടു വലഞ്ഞിടുന്നേൻ കാമിനീ
പൂന്തേൻ നേർമൊഴി സഖീ... സഖീ...

ബാലേ ചാരുശീലേ മമ ചാലേ വന്നെന്നിഹ - 4
രാത്രികാലേ മോദത്താലെന്നുടെ ഫാലേ
നൽകസ്തൂരികാലേപനം ചെയ്യും
ബാലേ ചാരുശീലേ മമ ചാലെ വന്നെന്നിഹ
രാത്രികാലേ മോദത്താലെന്നുടെ ഫാലേ
നൽകസ്തൂരികാലേപനം ചെയ്യും...
സഖീ...

പൂന്തേൻ നേർമൊഴി സഖീ ഞാൻ വിരഹം
പൂണ്ടു വലഞ്ഞിടുന്നേൻ കാമിനീ
പൂന്തേൻ നേർമൊഴി... പൂന്തേൻ നേർമൊഴി...
പൂന്തേൻ നേർമൊഴി...
സഖീ... സഖീ... സഖീ...
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts