വീരാ വിരാടാ
ആവണി ( തിരുവാതിരപ്പാട്ടുകൾ) വോ 1
Veera Viraada (Aavani (Thiruvathira Pattukal) Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംകെ കൃഷ്ണകുമാർ
ഗാനരചനപരമ്പരാഗതം (ഇരയിമ്മന്‍ തമ്പി)
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 11 2015 19:47:52.

വീര വിരാട കുമാര വിഭോ ചാരുതരഗുണ സാഗരഭോ (2)
മാരലാവണ്യാ നാരിമനോഹാരിതാരുണ്യാ
ജയജയ ഭൂരികാരുണ്യാ വന്നീടുക
ചാരത്തിഹ പാരിൽ തവ നേരൊത്തവരാരുത്തര
സാരസ്യസാരമറിവതിന്നും (ചാരത്തിഹ)
നല്ല മാരസ്യ ലീലകൾ ചെയ് വതിനും

നാളികലോചനമാരേ നാം വ്രീളകളഞ്ഞു വിവിധമോരോ (2)
കേളികളാടീ മുദരാഗ മാലകൾ പാടീ
കരംകൊട്ടി ചാലവേചാടീ തിരുമുന്നിൽ
താളത്തൊടു മേളത്തൊടു മേളിച്ചനു കോലത്തൊടു-
മാളികളേ നടനം ചെയ്യണം (താളത്തൊടു)
നല്ല കേളിജഗത്തിൽ വളർത്തിടേണം

ഹൃദ്യതരമൊന്നു പാടിടുവാൻ ഉദ്യോഗമേതും കുറയ്ക്കരുതേ (2)
വിദ്യുല്ലതാംഗീ ചൊല്ലീടുക പദ്യങ്ങൾ ഭംഗീ
കലർന്നുനീ സദ്യോമതാംഗീ ധണംതക
തധീമി തധൈയ്യ ധത്തോം ധത്തോമെന്നു
മദ്ദളം വാതയ ചന്ദ്രലേഖേ
തകതിധിമി തധൈയ്യ ധത്തോം ധത്തോമെന്നു
മദ്ദളം വാതയ ചന്ദ്രലേഖേ
നല്ല പദ്യങ്ങൾ ചൊൽക നീ രത്നലേഖേ

പാണിവളകൾ കിലുങ്ങിടവേ പാരം ചേണുറ്റ കൊങ്ക കുലുങ്ങിടവേ (2)
വേണിയഴിഞ്ഞും നവസുമ ശ്രേണിപൊഴിഞ്ഞും
കളമൃദുവാണി മൊഴിഞ്ഞും സഖി ഹേ
കല്യാണി ഘനവേണി ശുകപാണി ശുശ്രോണി
നാമിണങ്ങി കുമ്മിയടിച്ചിടേണം (കല്യാണി)
നന്നായ് വണങ്ങി കുമ്മിയടിച്ചിടേണം (3)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts